ADVERTISEMENT

ഏലൂർ (കൊച്ചി)∙ ഇൻസ്റ്റഗ്രാമിലൂടെ യുവതിക്ക് സന്ദേശം അയച്ചതിന്റെ പേരിൽ യുവാവിനെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം നിലമ്പൂർ മുതുകുറ്റി സൽമാൻ ഫാരിസ് (29), കോട്ടയം കുമളി കുഞ്ഞൻതൊടി അഭിജിത്ത് (27), ആലപ്പുഴ ചെങ്ങന്നൂർ കാഞ്ഞിർനെല്ലിക്കുന്നത്ത് ജെസ്‌വിൻ (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

ഇടപ്പള്ളിയിലെ മാളിൽ ‘ആറാട്ടണ്ണൻ’ എന്നു വിളിക്കുന്ന സന്തോഷ് വർക്കിയുമായി ജെസ്‌വിൻ, സൽമാൻ ഹാരിസ് എന്നിവർ തർക്കമുണ്ടാക്കുകയും ഇതുമായി ബന്ധപ്പെട്ട് ഇരുവരും ഇൻസ്റ്റഗ്രാമിൽ പോസ്റ്റിടുകയും ചെയ്തു. ഇതിനെതിരെ അക്ഷയ് എന്നയാൾ ജെസ്‌വിന് ഇൻസ്റ്റഗ്രാം വഴി അശ്ലീല സന്ദേശം അയച്ചിരുന്നു. ജെസ്‌വിൻ ഇതിനെതിരെ പൊലീസിൽ പരാതി നൽകി. ഇതോടൊപ്പം ജെസ്‌വിന്റെ സുഹൃത്ത് സൽമാൻ ഹാരിസ് അക്ഷയിന്റെ ബന്ധുക്കളെ വിളിച്ച് 20 ലക്ഷം രൂപ നൽകിയില്ലെങ്കിൽ അക്ഷയിനെ കേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. 

പിന്നീട് തുക 5 ലക്ഷമാക്കി കുറച്ചു. ഇതിൽ 2 ലക്ഷം രൂപ ഇവരുടെ സുഹൃത്തായ അഭിജിത്തിന്റെ അക്കൗണ്ടിലേക്കു അക്ഷയിന്റെ ബന്ധുക്കൾ അയച്ചുകൊടുത്തു. 3 ലക്ഷം രൂപ കൂടി ഉടൻ തരണമെന്നും അല്ലെങ്കിൽ അക്ഷയിനെ കേസിൽ പ്രതിയാക്കുമെന്നു വീണ്ടും പ്രതികൾ ഭീഷണിപ്പെടുത്തി. തുടർന്ന് അക്ഷയിന്റെ ബന്ധുക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ഇൻസ്പെക്ടർ ഷാജി, എസ്ഐ സിബി ടി.ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

English Summary:

Three people arrested for extortion by threats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com