ADVERTISEMENT

ആലപ്പുഴ ∙ നരേന്ദ്രമോദി ശക്തനായ ഭരണാധികാരിയാണെന്നും ബിജെപിയുടെ കേന്ദ്രമന്ത്രിമാർക്കെതിരെ അഴിമതി ആരോപണങ്ങളില്ലെന്നും മുൻ മന്ത്രി ജി.സുധാകരൻ. കോൺഗ്രസ് ഭരണകാലത്തെപ്പോലെ അഴിമതി പൊട്ടിയൊഴുകുന്നില്ല. നേതാവുണ്ടെങ്കിൽ ജനം പിന്നാലെ വരും. കേന്ദ്രമന്ത്രിമാർക്കെതിരെ വ്യക്തിപരമായ അഴിമതി ആരോപണങ്ങളില്ല. ഏത് പാർട്ടിയായാലും നേതൃത്വം പ്രധാനമാണെന്നും അദ്ദേഹം ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞു. ഒന്നാം പിണറായി സർക്കാർ മികച്ചതായിരുന്നു. എല്ലാ വകുപ്പും മികച്ചതായിരുന്നു. ആ സർക്കാരിന്റെ പേരിലാണു പുതിയ സർക്കാർ വന്നതെന്നും എന്നാൽ ആ വികസന നേട്ടങ്ങൾ ഇപ്പോൾ ഒരു എംഎൽഎയും മിണ്ടുന്നില്ലെന്നും സുധാകരൻ പറഞ്ഞു. രണ്ടാം പിണറായി സർക്കാരിനെക്കുറിച്ച് പലർക്കും വിമർശനങ്ങളുണ്ട്. തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ സിപിഎം കോട്ടകളിൽ വിള്ളലുണ്ടായി. കായംകുളത്തു വോട്ട് ചോർന്നു. പുന്നപ്രയിലും ചോർന്നു. ഇത്തരം ചോർച്ച ചരിത്രത്തിൽ ആദ്യമാണ്. കെ.കെ.ശൈലജ എവിടെ നിന്നാലും ജയിക്കുമെന്ന് ആരാണു പറഞ്ഞതെന്നു സുധാകരൻ ചോദിച്ചു. അങ്ങനെ പറയുന്നതു മാധ്യമങ്ങളാണ്. തനിക്ക് ആ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. 

English Summary:

G. Sudhakaran says Narendra Modi is a strong ruler

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com