ADVERTISEMENT

കോട്ടയം ∙ മുതിർന്ന പത്രപ്രവർത്തകനും മലയാള മനോരമ മുൻ അസിസ്റ്റന്റ് എഡിറ്ററുമായ പാക്കിൽ വട്ടച്ചാണയ്ക്കൽ ഡബ്ല്യു.സി.കെ.റോയ് (77) അന്തരിച്ചു. നാലു പതിറ്റാണ്ടിലേറെ മനോരമയോടൊപ്പം പ്രവർത്തിച്ച റോയ് മൂവാറ്റുപുഴ റിപ്പോർട്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തിരുവല്ല ബ്യൂറോ, കോട്ടയം ഡെസ്ക് എന്നിവിടങ്ങളിലും പ്രവർത്തിച്ചു. മൂവാറ്റുപുഴയുടെയും തിരുവല്ലയുടെയും വികസനത്തിന് അദ്ദേഹത്തിന്റെ റിപ്പോർട്ടുകൾ ശ്രദ്ധേയമായ പങ്കുവഹിച്ചു.

ഇടുക്കി ഡാം നിർമാണം, ഇടമലയാർ ജലവൈദ്യുത പദ്ധതി, കല്ലാർഡാം, മുല്ലപെരിയാർ ഡാം ബലപ്പെടുത്തൽ തുടങ്ങിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ഇടമലക്കുടി, ഉരുൾപൊട്ടലിൽ തകർന്ന ഹൈറേഞ്ച് മേഖലയെക്കുറിച്ച് ചെയ്ത പരമ്പരകൾ ശ്രദ്ധനേടി. മൂവാറ്റുപുഴയിലേയും തിരുവല്ലയിലെയും പുഷ്പമേള നടത്തുന്നതിന് മുൻകൈയെടുത്തവരിൽ പ്രധാനിയായിരുന്നു.

സിഎംഎസ് കോളജ്, തിരുവല്ല മാർത്തോമ്മ കോളജ്, പാലാ സെന്റ് തോമസ് കോളജ് എന്നിവിടങ്ങളിലായിരുന്നു കോളജ് വിദ്യാഭ്യാസം. പിതാവ് മനോരമ മുൻ ലേഖകൻ ഡബ്ല്യു.സി.കുര്യന്റെ പാത പിന്തുടർന്നാണു റോയിപത്രപ്രവർത്തന രംഗത്ത് എത്തിയത്. മാതാവ്: അധ്യാപിക അന്നമ്മ കുര്യൻ.

ഭാര്യ: നെടുങ്ങാടപ്പള്ളി മോടയിൽ മേയ്സി റോയി (റിട്ട. എൽഐസി). മക്കൾ: രേഷ്മ (മസ്കത്ത്), ഷെറി (ഹൈദരബാദ്). മരുമക്കൾ: ടോജി ജോർജ് തടീശ്ശേരിൽ, കിടങ്ങൂർ (മസ്കത്ത്), ഷെർലിൻ മാത്യു മലമേൽ തുണ്ടിയിൽ, തിരുവല്ല (ഹൈദരബാദ്). സംസ്കാരം പിന്നീട്.

English Summary:

WCK Roy passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com