ADVERTISEMENT

തിരുവനന്തപുരം∙ നിലവിലെ വൈദ്യുതി നിരക്ക് മൂന്നു മാസത്തേക്കു കൂടി  റഗുലേറ്ററി കമ്മിഷൻ നീട്ടി. 2023 നവംബറിൽ നിലവിൽ വന്ന  നിരക്കുകളാണു സെപ്റ്റംബർ 30 വരെ തുടരുക. അതിനു മുൻപു പുതിയ നിരക്കുകൾ പ്രഖ്യാപിച്ചാൽ അതുവരെയാകും നിലവിലെ നിരക്ക്. നിലവിലെ നിരക്കിന്റെ കാലാവധി ഈ മാസം 30 ന് അവസാനിക്കാനിരിക്കേയാണ്  ഉത്തരവ്.  പ്രതിമാസ  ബില്ലിൽ യൂണിറ്റിന് 9 പൈസ നിരക്കിൽ മൂന്നു മാസത്തേക്കു കൂടി ഇന്ധന സർചാർജ് ഈടാക്കാനും കമ്മിഷൻ കെഎസ്ഇബിക്ക് അനുമതി നൽകി.

2023 ജൂൺ മുതൽ സെപ്റ്റംബർ വരെ വൈദ്യുതി വാങ്ങിയതിലുണ്ടായ 60.68 കോടി രൂപയുടെ ബാധ്യത തിരിച്ചുപിടിക്കാൻ യൂണിറ്റിന് 14 പൈസ വീതം പിരിക്കാൻ ബോർഡ് അനുമതി ആവശ്യപ്പെട്ടു. എന്നാൽ  2023 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള ഇന്ധന സർചാർജ് കുടിശിക 55.24 കോടി രൂപയായി കുറച്ച കമ്മിഷൻ ജൂലൈ മുതൽ സെപ്റ്റംബർ 30 വരെ യൂണിറ്റിന് 9 പൈസ വീതം സർചാർജ് ആയി ഈടാക്കാൻ അനുമതി നൽകുകയായിരുന്നു. ഓരോ മാസവും ഇന്ധന സർചാർജ് ആയി ലഭിച്ച തുക എത്രയെന്നു പരസ്യപ്പെടുത്തണമെന്നും നിർദേശമുണ്ട്. 

2023 ജനുവരി മുതൽ മാർച്ച് വരെ വ്യത്യസ്ത നിരക്കിൽ വൈദ്യുതി വാങ്ങിയതു മൂലമുണ്ടായ 92.79 കോടി രൂപയുടെ ബാധ്യത യൂണിറ്റിന് 16 പൈസ വീതം ഉപഭോക്താക്കളിൽ നിന്ന് സർചാർജ് ആയി ഈടാക്കാനുള്ള അപേക്ഷ കമ്മിഷൻ തള്ളി

English Summary:

Current electricity rate will be extended for three months

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com