ADVERTISEMENT

തിരുവനന്തപുരം∙ കെഎസ്ആർടിസിയുടെ ടെർമിനൽ കോംപ്ലക്സുകളിലെ മുറിവാടക കുറയ്ക്കുമെന്നു മന്ത്രി കെ.ബി.ഗണേഷ്കുമാർ. ഇക്കാര്യം അടുത്ത ബോർഡ് യോഗം തീരുമാനിക്കും. 65 % കടമുറികളും ഒഴിഞ്ഞുകിടക്കുകയാണെന്നും അമിത നിരക്കാണു പ്രശ്നമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ജീവനക്കാർക്ക് ഒറ്റത്തവണയായി ശമ്പളം കൊടുക്കാനുള്ള നടപടി തുടങ്ങി. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ഇതു സംബന്ധിച്ചു ധാരണയായി. ഓവർഡ്രാഫ്റ്റ് വഴി പണം കണ്ടെത്താൻ ബാങ്കുകളുമായി ചർച്ച നടക്കുകയാണെന്നും മന്ത്രി അറിയിച്ചു.

കെഎസ്ആർടിസിയുടെ പല കെട്ടിടങ്ങൾക്കും നിർമാണം വൈകിയതിനാൽ തദ്ദേശസ്ഥാപനങ്ങളുടെ നമ്പർ കിട്ടാത്ത പ്രശ്നമുണ്ട്. നാലാഴ്ചയ്ക്കകം ഇക്കാര്യത്തിൽ നടപടിയുണ്ടാകും. എട്ടുവർഷം മുൻപു തറക്കല്ലിട്ട മലപ്പുറം കെഎസ്ആർടിസി കോംപ്ലക്സിന്റെ നിർമാണം വൈകാതെ പൂർത്തീകരിക്കുമെന്നു മന്ത്രി പറഞ്ഞു. എംഎൽഎ ഫണ്ടിൽനിന്നു 2 കോടി രൂപ നൽകിയിട്ടും പണി നടക്കുന്നില്ലെന്നു പി. ഉബൈദുല്ലയാണു മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയത്. 

കെഎസ്ആർടിസിയുടെ സിവിൽ ജോലികൾ പ്രവർത്തന ചാർജില്ലാതെ ഏറ്റെടുക്കാമെന്നു മരാമത്തു മന്ത്രിയുമായി നടത്തിയ ചർച്ചയിൽ തീരുമാനിച്ചിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. കോർപറേഷനിലെ സിവിൽ വിഭാഗത്തിന്റെ പ്രവർത്തനം അവസാനിപ്പിച്ചു. ശുചിമുറികൾ അറ്റകുറ്റപ്പണി ചെയ്തു പരിപാലിക്കാൻ ‘സുലഭ്’ എന്ന ഏജൻസിയെ ഏൽപിക്കും. കൂടുതൽ എസി ബസുകൾ വാങ്ങും. സ്വകാര്യ ബസുകൾ ഓടുന്ന റൂട്ടിൽ മത്സരിച്ചു രണ്ടുകൂട്ടരും ഇല്ലാതാകുന്ന സ്ഥിതി ഒഴിവാക്കും. 

English Summary:

KB Ganesh Kumar says room rent in KSRTC complexes will reduce

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com