ADVERTISEMENT

കൽപറ്റ ∙ ജെ.എസ്.സിദ്ധാർഥൻ കേസിലെ പ്രതികൾ പരീക്ഷയെഴുതുമെന്ന് ഉറപ്പാക്കിയശേഷം ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോയി മുഖം രക്ഷിക്കാൻ പൂക്കോട് വെറ്ററിനറി സർവകലാശാലയുടെ ശ്രമം. പ്രതികളെ പരീക്ഷയെഴുതാൻ അനുവദിച്ച കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ ഇന്നലെ വൈസ് ചാൻസലർ സർവകലാശാലയുടെ സ്റ്റാൻഡിങ് കോൺസലിനു നിർദേശം നൽകി. സിദ്ധാർഥനെ അതിക്രൂരമായി മർദിച്ചുവെന്ന് സിബിഐ കുറ്റപത്രത്തിലടക്കം പരാമർശിക്കുന്ന മുഖ്യപ്രതികൾ ഉൾപ്പെടെയുള്ളവർക്കു പരീക്ഷയെഴുതാൻ അനുമതി നൽകി സർവകലാശാല ‍ഉത്തരവിറക്കിയത് ഇന്നലെ മലയാള മനോരമ പുറത്തുകൊണ്ടുവന്നിരുന്നു.

തുടർന്നാണ് എത്രയും വേഗം അപ്പീൽ നൽകാൻ നിർദേശമിറങ്ങിയത്. പ്രതികളെ പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന കോടതിവിധി നടപ്പിലാക്കാനെടുത്ത തിടുക്കം വിധിക്കെതിരെ അപ്പീൽ നൽകാമെന്നു തീരുമാനിക്കാനുണ്ടായില്ല. 26നു നടക്കാനിരുന്ന പരീക്ഷയെഴുതാൻ പ്രതികളെ അനുവദിക്കാമെന്ന് 25നാണു ഹൈക്കോടതി ഉത്തരവിടുന്നത്. അന്നു വൈകിട്ടു തന്നെ ഇതു നടപ്പിലാക്കാനുള്ള നടപടികൾ സർവകലാശാല കൈക്കൊണ്ടു.

English Summary:

Vice-Chancellor directed standing council to file appeal against court order allowing accused in Siddharthan case to appear for examination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com