ADVERTISEMENT

തിരുവനന്തപുരം ∙ പൊലീസിന്റെ ജോലിഭാരവും തുടർച്ചയായ ആത്മഹത്യയും ചർച്ചയായിരിക്കെ സംസ്ഥാന പൊലീസ് മേധാവി ജൂലൈ 17നു സ്റ്റാഫ് കൗൺസിൽ യോഗം വിളിച്ചു. 6 മാസത്തിലൊരിക്കൽ ഈ യോഗം വിളിക്കാറുണ്ടെങ്കിലും ഇപ്പോഴത്തെ പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്ന പൊലീസ് സംഘടനകളുടെ കത്തു കണക്കിലെടുത്താണു യോഗം. 

പൊലീസ് ആസ്ഥാനത്തെ എഡിജിപിമാർ ഉൾപ്പെടെയുള്ള ഐപിഎസ് ഉദ്യോഗസ്ഥരും ഐപിഎസ് അസോസിയേഷന്റെയും പൊലീസ് സംഘടനകളുടെയും സംസ്ഥാന ഭാരവാഹികളുമടങ്ങിയതാണു സ്റ്റാഫ് കൗൺസിൽ. മുൻപ് 3 മാസത്തിലൊരിക്കൽ ചേർന്നിരുന്ന യോഗം കുറെക്കാലമായി 6 മാസത്തിലൊരിക്കലാണു നടക്കാറുള്ളത്.

അവസാന യോഗം 5 മാസം മുൻപായിരുന്നു. പൊലീസിന്റെ ജോലിഭാരവും മാനസികസമ്മർദവും ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ മാത്രമായി യോഗം വിളിക്കണമെന്നാണു സംഘടനകൾ ആവശ്യപ്പെട്ടതെങ്കിലും സ്റ്റാഫ് കൗൺസിൽ യോഗത്തിലാകാം ചർച്ചയെന്നു പൊലീസ് ആസ്ഥാനത്തുനിന്നു നിർദേശിച്ചു.

English Summary:

State police chief called staff council meeting on July 17

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com