അമ്പലവയൽ (വയനാട്) ∙ റോഡ് തകർന്നതിനാൽ ആദിവാസിക്കുട്ടികൾ സ്കൂളിൽ പോകാൻ മടിക്കുന്ന നെല്ലാറച്ചാൽ ചീപ്രത്ത് ‘വിദ്യാവാഹിനി’ പദ്ധതി പുനഃസ്ഥാപിക്കാൻ ഇടപെടുമെന്നു മന്ത്രി ഒ.ആർ.കേളു പറഞ്ഞു. ചീപ്രത്തെ കുട്ടികളെ അന്വേഷിച്ചിറങ്ങിയ അധ്യാപകർ, ചൂണ്ടയിട്ടുകൊണ്ടിരുന്ന കുട്ടിയെ സ്കൂളിലെത്താൻ അനുനയിപ്പിക്കുന്ന ചിത്രം ഇന്നലെ മലയാള മനോരമ പ്രസിദ്ധീകരിച്ചിരുന്നു. ഇതു ശ്രദ്ധയിൽപെട്ടതോടെയാണു മന്ത്രി ഇടപെടൽ.
ചീപ്രത്തെ സ്കൂൾ വിദ്യാർഥികളുടെ എണ്ണം ഉൾപ്പെടെയുള്ള വിവരങ്ങൾ എത്രയും വേഗം നൽകാനും ഇവരുടെ യാത്രയ്ക്കു വാഹനം കണ്ടെത്താനും നിർദേശം നൽകിയെന്നു മന്ത്രി പറഞ്ഞു. ചീപ്രത്തേക്കുള്ള റോഡ് പുനർനിർമിക്കാൻ 55 ലക്ഷം രൂപയും ശുദ്ധജലമെത്തിക്കാൻ 95.2 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. റോഡ് സൗകര്യമില്ലാത്തതിനാൽ ചീപ്രത്തേക്കു മൃതദേഹം ചുമന്നുകൊണ്ടുപോകേണ്ടിവന്നതു മനോരമ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.