ADVERTISEMENT

കണ്ണൂർ∙ കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ്. ചിത്തഭ്രമമുള്ളവർക്ക് എംപിയോ എംഎൽ‍എയോ ആകാൻ കഴിയില്ലെന്ന് ഭരണഘടന പറയുമ്പോൾ അത്തരക്കാർക്ക് ഗവർണറാകാൻ കഴിയില്ലെന്ന് ഭരണഘടന പറയുന്നില്ല. ഭാവിയിൽ ആരിഫ് മുഹമ്മദ് ഖാൻ ഗവർണറാകുമെന്നു കണ്ട് ഭരണഘടനാ നിർമാണ സമിതിയിലെ ആളുകൾ ദീർഘവീക്ഷണത്തോടെ അത്തരം വ്യവസ്ഥകൾ ഒഴിവാക്കിയതാകാമെന്ന് സ്വരാജ് പരിഹസിച്ചു. 

കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ, ഭരണഘടനാ വായന- സമകാലീന ഇന്ത്യയിൽ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു സ്വരാജ്. 

കേരള ഗവർണർക്ക് ഇടയ്ക്ക് പ്രത്യേകമായ മാനസികാവസ്ഥ ഉണ്ടാകാറുണ്ട്. അദ്ദേഹം രണ്ടു കൊല്ലം മുൻപ് സിപിഎമ്മിനെതിരെ ഒരു വിമർശനം ഉന്നയിച്ചു. വൈദേശിക ആശയത്തെ മുറുകെപ്പിടിക്കുന്നവരാണ് കമ്യൂണിസ്റ്റുകാരെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് അദ്ദേഹത്തിന്റെ വിമർശനമല്ല. ആർഎസ്എസിന്റെ വിമർശനമാണ്. ഗവർണറാണെങ്കിലും വിവരദോഷം ഉണ്ടാകാൻ പാടില്ലെന്നു ഭരണഘടനയിൽ എഴുതിയിട്ടില്ല – സ്വരാജ് പറഞ്ഞു. 

English Summary:

CPM state secretariat member M. Swaraj mocked Kerala Governor Arif Mohammad Khan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com