ADVERTISEMENT

കോട്ടയം ∙ സംസ്ഥാന സർക്കാർ മണിയോർഡറായി വിതരണം ചെയ്യുന്ന പെൻഷൻ മുടങ്ങി. 70 കഴിഞ്ഞവർക്കും കിടപ്പുരോഗികൾക്കുമാണ് കൂടുതലായും പെൻഷൻ മണിയോർഡറായി വീട്ടിലെത്തിക്കുന്നത്. ഇത്തരത്തിൽ 22,000 പേരുടെ പെൻഷനാണു മുടങ്ങിയത്. സാങ്കേതിക തടസ്സമാണു കാരണമെന്ന് തിരുവനന്തപുരം ട്രഷറി ഡയറക്ടറേറ്റ് അധികൃതർ പറയുന്നു.

ജില്ലാ ട്രഷറികളിൽനിന്നു പോസ്റ്റ് ഓഫിസ് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ചെങ്കിലും ക്രെഡിറ്റ് ആയിട്ടില്ല. ‘റിട്ടേൺ’ എന്ന സ്റ്റേറ്റസാണ് ഓൺലൈൻ അക്കൗണ്ട് റജിസ്റ്ററിൽ കാണിക്കുന്നത്. 40 കോടി രൂപയാണ് വിതരണം ചെയ്യാതെ കിടക്കുന്നത്. ട്രഷറി ഡയറക്ടറേറ്റ് റിസർവ് ബാങ്കിനെയും പോസ്റ്റ്മാസ്റ്റർ ജനറലിനെയും വിവരം അറിയിച്ചെങ്കിലും ഇന്നലെ വൈകിട്ടും പ്രശ്നം പരിഹരിക്കാൻ  കഴിഞ്ഞിട്ടില്ല.

English Summary:

22,000 people suffer due to money order pension delay

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com