ADVERTISEMENT

ന്യൂഡൽഹി ∙ കേരളത്തിലെ പല മണ്ഡലങ്ങളിലും പരമ്പരാഗത പാർട്ടി വോട്ടുകൾ ബിജെപിയിലേക്കു പോയെന്നും ആറ്റിങ്ങലിലും ആലപ്പുഴയിലും ഇതു പ്രകടമായിരുന്നുവെന്നും സിപിഎം കേന്ദ്രകമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ:

∙ കേന്ദ്രത്തിൽ ബിജെപിയെ തോൽപിക്കാൻ കോൺഗ്രസിനേ സാധിക്കൂവെന്ന് ന്യൂനപക്ഷങ്ങളടക്കം ചിന്തിച്ചത് യുഡിഎഫിന്റെ വിജയത്തിൽ മുഖ്യ ഘടകമായി. 

∙ ക്രൈസ്തവരിൽ ഒരു വിഭാഗം ബിജെപിയുമായി അടുത്തു. മുസ്‌ലിംവിരുദ്ധത ഉയർത്തി അവരുടെ വോട്ട് തൃശൂരിൽ ബിജെപി പിടിച്ചു. 

∙ ബിജെപിയെ പിന്തുണയ്ക്കുന്ന എസ്എൻഡിപി നേതൃത്വത്തെ തുറന്നുകാട്ടണം. 

∙ തീവ്ര നിലപാടുള്ള എസ്ഡിപിഐ, ജമാ അത്തെ ഇസ്‌ലാമി എന്നിവയുമായി മുസ്‌ലിം ലീഗ് സഹകരിക്കുന്നത് തുറന്നുകാട്ടണം.

English Summary:

Party vote to BJP in many constituencies says CPM Central Committee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com