ADVERTISEMENT

കോഴിക്കോട് ∙ വനം വകുപ്പിനു കീഴിലുള്ള ഇക്കോ ഡവലപ്മെന്റ് (ഇ‍‍ഡിസി), വനസംരക്ഷണ സമിതികളുടെ (വിഎസ്എസ്) ഫണ്ടിൽ കോടികളുടെ വെട്ടിപ്പു കണ്ടെത്തിയതിനെ തുടർന്നു സാമ്പത്തിക ഇടപാടുകൾ പൂർണമായും ഓൺലൈൻ ആക്കി. സ്കാൻ ചെയ്യാൻ ക്യുആർ കോഡ്, കാർഡുകൾക്കായി പിഒഎസ് മെഷീൻ എന്നിവ സ്ഥാപിച്ച് വനം വികസന ഏജൻസികളുടെ ഇക്കോ സിസ്റ്റം മാനേജ്മെന്റ് (ഇഎംഎഫ്) അക്കൗണ്ടിലേക്ക് മാത്രമേ പണം ഓൺലൈനായി മാറ്റാൻ പാടുള്ളൂ എന്ന് അഡീഷനൽ പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റർ (എപിസിസിഎഫ്) ജെ.ജസ്റ്റിൻ മോഹൻ സർക്കുലർ ഇറക്കി. ഇ‍‍‍ഡിസി–വിഎസ്എസ് അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കരുതെന്ന കർശന നിർദേശവുമുണ്ട്. ഓൺലൈൻ ഇടപാടുകൾക്ക് എല്ലാ കേന്ദ്രങ്ങളിലും ഇന്റർനെറ്റ് ഉറപ്പാക്കണം. ഇന്റർനെറ്റ് ലഭ്യമല്ലാത്ത ഇടങ്ങളിൽ, ബിഎസ്എൻഎലുമായി ബന്ധപ്പെട്ട് വൈഫൈ ഏർപ്പെടുത്തണം.

വിഎസ്എസ്, ഇഡിസികളിൽ 6 മാസം കൂടുമ്പോൾ ആഭ്യന്തര കണക്ക് പരിശോധന നടത്തണമെന്നും 2 വർഷം കൂടുമ്പോൾ സെക്രട്ടറിമാർ മാറണമെന്നും സർക്കുലറിലുണ്ട്. ട്രക്കിങ്ങിനു 10 പേരുടെ ഫീസ് വാങ്ങി വനത്തിലേക്കു വിടുകയും ഒരാളുടെ പേരിൽ മാത്രം രസീത് എഴുതുന്നതും പതിവാണ്. ഇതിന് ചില ഉദ്യോഗസ്ഥരും കൂട്ടുനിൽക്കുന്നുണ്ട്. വനത്തിലെ നിർമാണ പ്രവർത്തനങ്ങൾ വിഎസ്എസ് – ഇഡിസി അംഗങ്ങളെ ബെനാമികളാക്കി ഉദ്യോഗസ്ഥർ തന്നെ നടത്തുന്നത് ഒഴിവാക്കാൻ വിഎസ്എസും ഇഡിസിയും നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. ചെറിയ ജോലികൾ അടിയന്തര ഘട്ടത്തിൽ ഏറ്റെടുക്കേണ്ടി വന്നാൽ ചട്ടങ്ങൾ പാലിച്ചു മാത്രമേ മുന്നോട്ടു പോകാവൂ. ഒരു ഡിവിഷനിലെ വിഎസ്എസ്– ഇഡിസി ഫണ്ട് വിനിയോഗം പരിശോധിക്കുന്നതിന്റെ ചുമതല തൊട്ടടുത്ത വനം ഡിവിഷനിലെ ജീവനക്കാർക്കായിരിക്കുമെന്നും സർക്കുലർ വ്യക്തമാക്കുന്നു.

English Summary:

Money fraud in EDC in Forest Department

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com