ADVERTISEMENT

ഇരിട്ടി∙ നടപ്പാതയിൽനിന്നു കാൽതെറ്റി റോഡിലേക്കു വീണ വയോധികന്റെ ദേഹത്ത് വാഹനങ്ങൾ കയറിയിറങ്ങി. പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇദ്ദേഹത്തെ രക്ഷിക്കാനായില്ല.  ഇടുക്കി അടിമാലി ഇരുമ്പുപാലം ചില്ലിത്തോട് വാളറയിലെ കട്ടാഞ്ചേരിയിൽ കെ.എ.ഗോപാലൻ(65) ആണ് മരിച്ചത്.   

ഇരിട്ടി കീഴൂർക്കുന്നിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. നടപ്പാതയിലൂടെ നടന്നുവന്ന രാജൻ റോഡിലേക്ക് വീഴുന്നതു ദൃശ്യങ്ങളിൽ കാണാം. ഈസമയം എത്തിയ വാഹനം ഗോപാലനം ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയി. പിന്നാലെ എത്തിയ പല വാഹനങ്ങൾ   ദേഹത്തു കയറിയിറങ്ങി. ഈ വാഹനങ്ങളെല്ലാം നിർത്താതെപോയി. ഇരുചക്ര വാഹനം ഉൾപ്പെടെ പോയെങ്കിലും ഇദ്ദേഹത്തെ തിരിഞ്ഞ് നോക്കിയില്ല. പിന്നീടു വന്ന വാഹനങ്ങളുടെ ഡ്രൈവർമാരാണു നിർത്തി ആശുപത്രിയിൽ എത്തിച്ചത്. 

English Summary:

Elder person died in Kannur in road accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com