ADVERTISEMENT

തിരുവനന്തപുരം ∙ തദ്ദേശ സ്ഥാപനങ്ങൾ പിരിക്കുന്ന തൊഴിൽ നികുതിയുടെ (പ്രഫഷൻ ടാക്സ്) സ്ലാബുകൾ സംസ്ഥാന സർക്കാർ കുത്തനെ കൂട്ടി. ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. കുറഞ്ഞ ശമ്പളം ഉള്ളവർക്ക് നികുതി ഭാരം കൂടുന്ന തരത്തിലാണു പരിഷ് കരണം.

6 മാസത്തെ അടിസ്ഥാന ശമ്പളവും ഡിഎയും ചേർന്ന വരുമാനം അടിസ്ഥാനമാക്കി വർഷത്തിൽ 2 തവണയാണു സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും അംഗീകൃത തൊഴിലാളികളിൽ നിന്നും സ്ഥാപനങ്ങൾ വഴി നഗരസഭകളും പഞ്ചായത്തുകളും തൊഴിൽനികുതി പിരിക്കുന്നത്. ആറാം ധനകാര്യ കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശകളുടെ അടിസ്ഥാനത്തിൽ തൊഴിൽനികുതി വർധിപ്പിക്കാൻ സർക്കാർ 2022 ജൂണിൽ തന്നെ തീരുമാനിച്ചിരുന്നു.

English Summary:

Major professional tax hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com