ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസലർ നിയമനത്തിൽ സേർച് കമ്മിറ്റി രൂപീകരിച്ച ഗവർണറെ വെല്ലുവിളിച്ച് പുതിയ സേർച് കമ്മിറ്റിയുണ്ടാക്കി സംസ്ഥാന സർക്കാർ. ഗവർണറുടെ നോമിനി ഇല്ലാതെ അഞ്ചംഗ കമ്മിറ്റിയാണു സർക്കാർ രൂപീകരിച്ചത്. കുസാറ്റ് മുൻ വൈസ് ചാൻസലർ കെ.എൻ.മധുസൂദനൻ, മദ്രാസ് ഐഐടി പ്രഫ. ടി.പ്രദീപ്, ജാർഖണ്ഡ് കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പ്രഫ. ക്ഷിതിഭൂഷൻ, കുസാറ്റ് വൈസ് ചാൻസലർ ഇൻചാർജ് പ്രഫ. പി.ജി. ശങ്കരൻ, എംജി സർവകലാശാല മുൻ വൈസ് ചാൻസലർ പ്രഫ.സാബു തോമസ് എന്നിവരാണ് സേർച് കമ്മിറ്റിയിലെ അംഗങ്ങൾ.

കേരള, എംജി, കെടിയു, കാർഷിക, ഫിഷറീസ്, മലയാളം സർവകലാശാലകളിലെ വിസി നിയമനത്തിനായി ഗവർണർ സ്വന്തം നിലയ്ക്കു നേരത്തെ സേർച് കമ്മിറ്റി രൂപീകരിച്ചിരുന്നു.

English Summary:

State forms new committee for KTU VC selection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com