ADVERTISEMENT

അടിമാലി ∙ ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെത്തുടർന്നു ഭിക്ഷ യാചിക്കാൻ ഇറങ്ങേണ്ടിവന്ന ഇരുനൂറേക്കർ സ്വദേശിനി മറിയക്കുട്ടി ചാക്കോയ്ക്കു കോൺഗ്രസ് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ കൈമാറി. വീടില്ലാത്തവർക്കു സംസ്ഥാനത്തു കെപിസിസി നിർമിച്ചു നൽകുന്ന 1118–ാമത്തെ വീടായി ഇതു മാറുകയാണെന്നു സുധാകരൻ പറഞ്ഞു. 12 ലക്ഷം രൂപ മുടക്കിയാണ് വീട് നിർമിച്ചത്. മറിയക്കുട്ടിക്കൊപ്പം സമരത്തിനിറങ്ങിയ അന്നക്കുട്ടിക്കു സഹായം ചെയ്യുന്ന കാര്യം പ്രാദേശിക നേതൃത്വവുമായി ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മറിയക്കുട്ടിയുടെ വീടിന് ഇന്ദിരാഭവനം എന്നാണു കോൺഗ്രസ് പേരിട്ടത്. ആ പേരിട്ടതിൽ സന്തോഷമുണ്ടെന്നു മറിയക്കുട്ടി പറഞ്ഞു. ‘എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നേതാവാണ് ഇന്ദിരാ ഗാന്ധി. കൂത്താട്ടുകുളത്തിനു സമീപം പാലക്കുഴ സ്കൂളിൽ പഠിക്കുമ്പോൾ ഇന്ദിരാ ഗാന്ധി തുറന്ന വാഹനത്തിൽ അതുവഴി കടന്നുപോകുന്നതു കാണാൻ കഴിഞ്ഞിട്ടുണ്ട്’ – അവർ പറഞ്ഞു. താക്കോൽ കിട്ടിയെങ്കിലും ചിങ്ങത്തിൽ ഗൃഹപ്രവേശം നടത്താനാണ് ആഗ്രഹിക്കുന്നതെന്നും പറഞ്ഞു.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാബു പി.കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ, എസ്.അശോകൻ, റോയി കെ.പൗലോസ്, എ.കെ.മണി, ജോസി സെബാസ്റ്റ്യൻ, എം.ലിജു, ദീപ്തി മേരി വർഗീസ്, ജോയി വെട്ടിക്കുഴി, ഇബ്രാഹിംകുട്ടി കല്ലാർ, എ.പി.ഉസ്മാൻ, പി.വി. സ്കറിയ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹാപ്പി കെ.വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.

പിണറായിക്കെതിരെ മത്സരിക്കും: മറിയക്കുട്ടി 

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി വിജയനെതിരെ മത്സരിക്കുമെന്നു മറിയക്കുട്ടി. നാട് കട്ടുമുടിച്ച്, പെൻഷൻകാരുടെ ചട്ടിയിൽ പിണറായി മണ്ണു വാരിയിട്ടു. പാവപ്പെട്ട യൂത്ത് കോൺഗ്രസുകാരെ തല്ലിച്ചതച്ചു. കുടുംബക്കാർക്കു വേണ്ടി പിണറായി അഴിമതിഭരണം നടത്തുകയാണെന്നും അവർ ആരോപിച്ചു.

English Summary:

Key of house constructed by KPCC handed over to Mariakutty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com