ADVERTISEMENT

കോട്ടയം ∙ എൽഡിഎഫ് സർക്കാർ ചർച്ച് ബിൽ കൊണ്ടുവന്നാലും മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും അതിനെയെല്ലാം നേരിടാനുള്ള കരുത്തു സഭയ്ക്കുണ്ടെന്നും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ദേവലോകം അരമനയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ മൂന്നാം ഓർമപ്പെരുന്നാൾ സമാപനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മലങ്കര സഭയുടെ സ്വാതന്ത്ര്യം ബലികഴിക്കാൻ ഒരുക്കമല്ല. രാജ്യത്തിന്റെ പരമോന്നത കോടതി പുറപ്പെടുവിച്ച വിധി അംഗീകരിക്കുന്നവരുമായി മാത്രമേ ചർച്ച നടത്തൂ. ജീവൻ ബലികഴിച്ചും സഭയുടെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ തയാറാണെന്നു പ്രഖ്യാപിച്ച പൗലോസ് ദ്വിതീയൻ ബാവായുടെ വാക്കുകൾ പാലിക്കാൻ സഭാമക്കൾ ബാധ്യസ്ഥരാണ്. തീയിൽ കൂടി കടന്നുപോയ സഭയാണിത്. കോടതിവിധി നടപ്പാക്കാതെ നാടകം കളിക്കുന്നത് എന്തിനാണെന്നു പൊലീസിനോടു ജഡ്ജിമാർ ചോദിച്ചു.

സഭയ്ക്കു ദോഷകരമായി നടന്ന നീക്കങ്ങളെല്ലാം ഒടുവിൽ അനുഗ്രഹമായിട്ടുണ്ടെന്നും ബാവാ പറഞ്ഞു. കുർബാനയ്ക്കു പരിശുദ്ധ ബാവാ മുഖ്യകാർമികത്വം വഹിച്ചു. ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, ഏബ്രഹാം മാർ സ്തേഫാനോസ് എന്നിവർ സഹകാർമികരായി. കബറിങ്കൽ ധൂപപ്രാർഥനയും പ്രദക്ഷിണവും നടന്നു.

English Summary:

Will face if brought church bill says Catholic Bava

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com