ADVERTISEMENT

തിരുവനന്തപുരം ∙ സാങ്കേതിക സർവകലാശാല വിസി നിയമനത്തിന് സർക്കാർ സേർച് കമ്മിറ്റി രൂപീകരിച്ചതോടെ ഇടവേളയ്ക്കു ശേഷം ഗവർണർ–സർക്കാർ പോര് വീണ്ടും രൂക്ഷമാകുന്നു. സർവകലാശാല വിസി നിയമനത്തിൽ സർക്കാരോ മന്ത്രിയോ ഇടപെടരുത് എന്ന സുപ്രീം കോടതി വിധി നിലനിൽക്കെയാണു സംസ്ഥാന സർക്കാർ പുതിയ സേർച് കമ്മിറ്റിക്കു രൂപം നൽകിയത്. 

   സാങ്കേതിക സർവകലാശാലയിൽ ഏറെക്കാലമായി വിസി നിയമനം നടക്കാത്തതിനാൽ 2018 ലെ യുജിസി ചട്ടപ്രകാരം തിരഞ്ഞെടുപ്പ് നടത്താനാണു സർക്കാർ നീക്കം. എന്നാൽ സർക്കാരുണ്ടാക്കിയ പാനലിൽ ഗവർണറുടെ പ്രതിനിധിയില്ല. കെടിയു അടക്കം 6 സർവകലാശാലകളിലെ വിസി നിയമനത്തിന് ഗവർണർ അടുത്തയിടെ സേർച് കമ്മിറ്റിയുണ്ടാക്കിയിരുന്നു. ഗവർണർ ചോദിച്ചെങ്കിലും സർവകലാശാല പ്രതിനിധിയെ നൽകാത്തതിനാൽ സർക്കാർ പ്രതിനിധി ഇല്ലാതെയാണു ഗവർണർ സേർച് കമ്മിറ്റികൾ രൂപീകരിച്ചത്. സർക്കാരിന്റെ കമ്മിറ്റി കൂടിയായതോടെ കെടിയുവിൽ ഫലത്തിൽ 2 സേർച് കമ്മിറ്റികളായി. 

നിയമനാധികാരി ചാൻസലറായതിനാൽ ഇതുവരെ സേർച് കമ്മിറ്റി രൂപീകരിച്ചതും ചാൻസലറാണ്. യുജിസി നോമിനിയെ ഗവർണറാണ് ആവശ്യപ്പെട്ടത്. ആ പേരു തന്നെ സർക്കാർ സേർച് കമ്മിറ്റിയിലും ഉൾപ്പെടുത്തി. ഇതോടെ ജാർഖണ്ഡ് കേന്ദ്രസർവകലാശാല വൈസ് ചാൻസലർ പ്രഫ.ക്ഷിതി ഭൂഷൺ ദാസ് യുജിസി നോമിനിയായി 2 കമ്മിറ്റികളിലുമുണ്ട്. ഇക്കാരണങ്ങളാൽ സർക്കാർ രൂപീകരിച്ച സേർച് കമ്മിറ്റിയുടെ നിയമ സാധുത ചോദ്യം ചെയ്യപ്പെടാനും സാധ്യതയുണ്ട്.  

English Summary:

Clash between governor and Kerala government intensifying again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com