ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം ഉയർന്നുനിൽക്കുന്ന ഗുരുതരസാഹചര്യം ആശങ്ക സൃഷ്ടിക്കുന്നു. ജൂണിൽ 78 പേർ പനി മൂലം മരിച്ചപ്പോൾ ഈ മാസം ഇന്നലെ വരെ പനി 43 പേരുടെ ജീവനെടുത്തു.‌ രോഗങ്ങൾ നിയന്ത്രണവിധേയമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ആവർത്തിക്കുമ്പോഴാണിത്. ഇക്കാലയളവിൽ ഡെങ്കിപ്പനി ബാധിച്ച് 24 പേർ മരിച്ചപ്പോൾ എലിപ്പനി ബാധിച്ചു മരിച്ചത് 49 പേരാണ്.

ഈ വർഷം പകർച്ചപ്പനി ബാധിച്ചു മരിച്ചത് 342 പേർ. 12 ലക്ഷത്തോളം പേർക്കു പകർച്ചപ്പനി ബാധിച്ചു. ഇന്നലത്തെ കണക്കനുസരിച്ച് സംസ്ഥാനത്തൊട്ടാകെ 12,204 പേർ പനിബാധിതരാണ്. ഡെങ്കിപ്പനി ലക്ഷണങ്ങളുമായി 438 പേർ ചികിത്സ തേടി. ആയിരക്കണക്കിനു പേരാണ് ദിവസവും പകർച്ചപ്പനി ബാധിച്ച് എത്തുന്നത്. ഈ മഴക്കാലത്തു മാത്രം രണ്ടര ലക്ഷത്തോളം പേർ പകർച്ചപ്പനികൾക്കു ചികിത്സ തേടി.   കോളറ  റിപ്പോർട്ട് ചെയ്തതും ആശങ്കയുയർത്തുന്നു.

English Summary:

Dengue, Rat fever and jaundice rises

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com