ADVERTISEMENT

കോട്ടയം ∙ വനിതാ എസ്ഐയുടെ പതിനേഴര വയസ്സുള്ള മകനെ പ്രായപൂർത്തിയായി എന്നു കാണിച്ച് പോക്സോ കേസിൽ പ്രതിയാക്കി 20 ദിവസം ജയിലിലിട്ടു. സംഭവത്തിൽ പൊലീസിനെതിരെ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും വിദ്യാർഥി പരാതി നൽകി. അതിജീവിതയ്ക്കു പ്രായപൂർത്തിയായിരുന്നെങ്കിലും പൊലീസ് ജനനത്തീയതി പരിശോധിക്കാതെ പോക്സോ കേസ് ചുമത്തുകയായിരുന്നു. 

കേസ് നിലനിൽക്കില്ലെന്നു കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി വിധി വന്നതോടെയാണു വിദ്യാർഥി ജില്ലയിലെ 2 ഡിവൈഎസ്പിമാർക്കെതിരെ പരാതി നൽകിയത്. കേസ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജുവനൈൽ കോടതിയിലേക്കു കൈമാറി. അന്വേഷണ ഉദ്യോഗസ്ഥൻ ജുവനൈൽ കോടതിയിൽ ഹാജരായി കുറ്റപത്രം വാങ്ങി പരിശോധിച്ച് അന്തിമ റിപ്പോർട്ട് സമർപ്പിക്കണം. 2023 നവംബർ 28നാണു വിദ്യാർഥിയെ അറസ്റ്റ് ചെയ്തത്.

ഇതോടെ പഠനം മുടങ്ങിയെന്നും മുഖ്യമന്ത്രിക്കു നൽകിയ പരാതിയിലുണ്ട്. അഭിഭാഷകരായ വിവേക് മാത്യു വർക്കി, കെ.എസ്.ആസിഫ്, ഷാമോൻ ഷാജി, വരുൺ ശശി, അജയകുമാർ, ലക്ഷ്മി ബാബു, മീര ആർ.പിള്ള, നെവിൻ മാത്യു, സൽമാൻ റഷീദ്, കിഷോർ കെ.തങ്കച്ചൻ എന്നിവർ ആരോപണവിധേയനു വേണ്ടി ഹാജരായി.

English Summary:

Complaint that POCSO case charged against minor student

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com