ADVERTISEMENT

പെരുമ്പിലാവ് ∙കാൽ നൂറ്റാണ്ടു മുൻപു വിവാഹമോചനം നേടിയവർ വീണ്ടും ഒരുമിച്ചപ്പോൾ പെയ്തത് രണ്ടു കുടുംബങ്ങളിൽ ആഹ്ലാദത്തിന്റെ പൂ മഴ. അക്കിക്കാവ് തോപ്പിൽ വീട്ടിൽ അബൂബക്കറും (68) ഖദീജയും (64) ആണു വീണ്ടും വിവാഹിതരായത്. മക്കളുടെ ആഗ്രഹപ്രകാരമായിരുന്നു ഈ ഒരുമിക്കൽ. മതാചാരപ്രകാരം നടത്തിയ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. 21 വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ 1999 ലാണു ഇരുവരും പിരിഞ്ഞത്. 3 മക്കൾ. പിന്നീട് അബൂബക്കർ മറ്റൊരു വിവാഹം കഴിച്ചു. 3 വർഷം മുൻപു രണ്ടാം ഭാര്യ മരിച്ചതോടെയാണ് മാതാപിതാക്കൾ വീണ്ടും ഒരുമിക്കണമെന്ന ആഗ്രഹം മക്കൾ പ്രകടിപ്പിച്ചത്. ഇതിനായി വിദേശത്തുള്ള മകനും നാട്ടിലെത്തി. തങ്ങളുടെ ആഗ്രഹം മക്കൾ പറഞ്ഞപ്പോൾ അബൂബക്കറിനും ഖദീജയ്ക്കും സമ്മതം. ‌തുടർന്നു ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സ്നേഹസാന്നിധ്യത്തിൽ വീണ്ടും വിവാഹം.

English Summary:

Couple joins hands again after 25 years of separation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com