ADVERTISEMENT

പത്തനംതിട്ട ∙ കലക്ടറുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലെ മഴ മുന്നറിയിപ്പുകൾക്കു താഴെ അവധി വേണമെന്നാവശ്യപ്പെട്ട് പരിധി വിട്ട് കമന്റുകൾ. മോശം കമന്റ് ഇട്ട 2 വിദ്യാർഥികളുടെ അക്കൗണ്ട് സൈബർ സെൽ വഴി കണ്ടെത്തി മാതാപിതാക്കളെ വിളിച്ചു വരുത്തി പത്തനംതിട്ട കലക്ടർ എസ്.പ്രേം കൃഷ്ണൻ താക്കീതു ചെയ്തു. 

വിദ്യാർഥികളെയും വിളിപ്പിച്ചിരുന്നു. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് ഇവരിൽ ഒരാൾ പറഞ്ഞപ്പോൾ എങ്കിൽ അതിൽ തുടർ നടപടി സ്വീകരിക്കാമെന്നായിരുന്നു കലക്ടറുടെ മറുപടി. ഇതോടെ ആ വിദ്യാർഥിയും കാര്യങ്ങൾ തുറന്നു പറഞ്ഞു. 

മഴ അവധി ആവശ്യപ്പെട്ട് കമന്റുകളിലൂടെ ആത്മഹത്യാഭീഷണി വരെ മുഴക്കിയവരുണ്ടെന്ന് കലക്ടർ പറഞ്ഞു. 

ചിലരുടെ സംഭാഷണത്തിൽ അപേക്ഷയുടെ രീതി മാറി അസഭ്യം വരെ എത്തിയതോടെയാണ് സൈബർ സെല്ലിനെ സമീപിച്ചത്. 

കമന്റുകളും പ്രതികരണങ്ങളും അതേ അർഥത്തിലാണ് എടുക്കുന്നത് എന്നാൽ ചിലർ ഉപയോഗിച്ച ഭാഷ കുട്ടികൾ പറയുന്ന രീതിയിലല്ല. 

അതിനാൽ അന്വേഷിക്കാൻ തീരുമാനിച്ചു. മിക്കവരും 15 വയസ്സിനു താഴെ പ്രായമുള്ളവർ. അതിനാലാണ് രക്ഷിതാക്കളെ വിളിപ്പിച്ച്  കാര്യം പറഞ്ഞ് മനസ്സിലാക്കിയതെന്ന് കലക്ടർ പറഞ്ഞു. 

രാത്രി 12നു ശേഷം രക്ഷിതാക്കളെന്ന ഭാവത്തിൽ വിളിച്ച വിദ്യാർഥികളുണ്ട്. അവധി ആവശ്യപ്പെടാൻ അച്ഛന്റെയും അമ്മയുടെയും സമൂഹമാധ്യമ അക്കൗണ്ടുകൾ ഉപയോഗിച്ചവരുമുണ്ടെന്നും കലക്ടർ പറഞ്ഞു.

English Summary:

Collector warned parents of children who posted bad comments for not giving holiday for rain alert

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com