ADVERTISEMENT

തിരുവനന്തപുരം ∙ വാർഡ് വിഭജനത്തിലൂ‍ടെ ഓരോ തദ്ദേശ സ്ഥാപനത്തിലും എത്ര വാർഡുകൾ കൂടുമെന്നത് നിശ്ചയിക്കാനുള്ള നടപടികൾ സർക്കാർതലത്തിൽ അന്തിമഘട്ടത്തിലേക്ക്. അടുത്തയാഴ്ചയോടെ ഇതു പൂർണമാകും എന്നാണു സൂചന. വർധിക്കുന്ന വാർഡുകളുടെ എണ്ണം വ്യക്തമാക്കിയുള്ള സർക്കാർ വിജ്ഞാപനം അടുത്തയാഴ്ച പുറത്തിറങ്ങും. പഞ്ചായത്തുകൾക്കും നഗരസഭകൾക്കും പ്രത്യേക വിജ്ഞാപനങ്ങൾ ഉണ്ടാകും.

2011 ലെ സെൻസസിലെ ജനസംഖ്യ അടിസ്ഥാനമാക്കിയാണ് ഓരോ തദ്ദേശ സ്ഥാപനത്തിലും എത്ര വാർഡുകൾ അധികം വരുമെന്നു കണക്കാക്കുന്നത്. എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും ഒരു വാർഡ് എങ്കിലും കൂടുമെങ്കിലും ചിലയിടങ്ങളിൽ ഒന്നിൽ കൂടുതൽ വാർഡുകൾ കൂടും. 

ഇതിനു ശേഷമാകും സംസ്ഥാന സർക്കാർ രൂപീകരിച്ചിട്ടുള്ള, വാർഡ് വിഭജനത്തിനായുള്ള ഡീലിമിറ്റേഷൻ കമ്മിഷൻ അതിന്റെ നടപടികളിലേക്കു കടക്കുക. സർക്കാർ വിജ്ഞാപനം പുറത്തിറങ്ങിയാൽ ജില്ലാ കലക്ടർമാരുടെ യോഗം കമ്മിഷൻ വിളിച്ചുകൂട്ടി വാർഡ് വിഭജന നടപടികളിലേക്കു നീങ്ങും. വാർഡ് വിഭജനത്തിനായി പഞ്ചായത്തുകൾക്കും നഗരസഭകൾക്കും പ്രത്യേക മാർഗനിർദേശങ്ങളും കമ്മിഷൻ പുറപ്പെടുവിക്കും. വനിത, പട്ടികജാതി, പട്ടികവർഗ സംവരണ വാർഡുകളുടെ എണ്ണവും സർക്കാർ മുൻകൂട്ടി നിശ്ചയിച്ച് കമ്മിഷനു നൽകും. 4 മുതൽ 6 മാസം കൊണ്ടു വിഭജന നടപടികൾ പൂർത്തിയാക്കും. 

English Summary:

Steps to determine addition of wards to each local body through ward division reached final stage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com