ADVERTISEMENT

കൊച്ചി∙ ലോകമാകെ നിശ്ചലമാക്കിയ മൈക്രോസോഫ്റ്റ് സാങ്കേതിക പ്രശ്നം ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും കേരളത്തിലും പ്രശ്നങ്ങൾ സൃഷ്ടിച്ചു. വിമാനസർവീസുകളെയും വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെയുമാണ് പ്രശ്നം പ്രധാനമായി ബാധിച്ചത്.

കൊച്ചിയിൽ 12 വിമാന സർവീസുകൾ റദ്ദാക്കി. 8 വിമാനങ്ങൾ മണിക്കൂറുകൾ വൈകിയാണു സർവീസ് നടത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ ഇൻഡിഗോയുടെ ചെക്ക് ഇൻ നടപടികളെ മൈക്രോസോഫ്റ്റ് തകരാർ ബാധിച്ചു. ഏതാനും സർവീസുകളും റദ്ദാക്കി. കണ്ണൂരിലും കോഴിക്കോട്ടും സർവീസുകൾ മുടങ്ങി.

കൊൽക്കത്തയിൽ വൈകുന്നേരം വരെ 25 വിമാന സർവീസുകൾ റദ്ദാക്കി. ബെംഗളൂരുവിൽനിന്നു പുറപ്പെടേണ്ട 26 വിമാന സർവീസുകൾ റദ്ദാക്കി. ചെന്നൈയിൽ 40 വിമാനങ്ങൾ വൈകിയാണു പുറപ്പെട്ടത്. 8 വിമാനങ്ങൾ റദ്ദാക്കി.

ഐടി മേഖലയുടെ പ്രവർത്തനത്തെയും വിൻഡോസ് ഔട്ടേജ് തടസ്സപ്പെടുത്തി. ഓഫിസുകളിൽ എത്തിയ ജീവനക്കാർക്കു ബാക്ക് അപ് സിസ്റ്റം നൽകിയും നിലവിലെ കംപ്യൂട്ടർ സോഫ്റ്റ്‌വെയർ റീ ഇൻസ്റ്റാൾ ചെയ്തുമൊക്കെ പ്രശ്നം പരിഹരിച്ചു. എന്നാൽ, വീടുകളിലിരുന്നു ജോലി ചെയ്യുന്നവർ സാങ്കേതിക തടസ്സങ്ങളിൽപ്പെട്ടു.

English Summary:

Twelve flights canceled in Kochi due to Microsoft technology problem

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com