ADVERTISEMENT

കോഴിക്കോട് ∙ ഗവ. ജനറൽ (ബീച്ച്) ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഫിസിയോ തെറപ്പിസ്റ്റ് ബി.മഹേന്ദ്രൻ നായർ മുങ്ങിയെന്നു പൊലീസ്. പ്രതിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തിയ വെള്ളയിൽ പൊലീസ് ബന്ധുക്കളെ ചോദ്യം ചെയ്തു. സംഭവത്തിനു ശേഷം ബന്ധപ്പെട്ടിട്ടില്ലെന്നാണു ബന്ധുക്കൾ അന്വേഷണ സംഘത്തെ അറിയിച്ചത്.

പ്രതിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായ സാഹചര്യത്തിൽ ടവർ ലൊക്കേഷൻ കണ്ടെത്താൻ കഴിയില്ലെന്നു പൊലീസ് പറഞ്ഞു. അന്വേഷണ സംഘം ഇന്നു മടങ്ങിയെത്തും. പ്രതിയെ സംരക്ഷിക്കാൻ ആശുപത്രിയിലെ ചിലർ ശ്രമിച്ചതായി പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്.

English Summary:

Beach hospital molestation accused escaped says police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com