നിപ്പ: ഇന്നലെ പരിശോധിച്ച 17 സാംപിളുകളും നെഗറ്റീവ്
Mail This Article
×
മലപ്പുറം ∙ നിപ്പ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്നലെ പരിശോധിച്ച 17 പേരുടെ സാംപിളുകളും നെഗറ്റീവ്. ഏതാനും പരിശോധനാഫലം കൂടി ലഭിക്കാനുണ്ട്. സ്രവപരിശോധനയ്ക്കായി പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ (എൻഐവി) മൊബൈൽ ലബോറട്ടറി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവർത്തനം തുടങ്ങിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു.
എൻഐവിയിലെ ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള ബാറ്റ് സർവൈലൻസ് ടീം രോഗബാധിത മേഖലയിലെത്തി പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിൾ ശേഖരിച്ച് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയാൽ ഇവർ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്താനായി രോഗബാധ ഉണ്ടായ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു.
English Summary:
Nipah, samples tested yesterday are negative
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.