ADVERTISEMENT

കോഴിക്കോട്∙ മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ അപകീർത്തിപ്പെടുത്തും വിധം അദ്ദേഹത്തിന്റെ ഫോട്ടോ മോർഫ് ചെയ്ത് സ്ത്രീകൾക്കൊപ്പം ചേർത്തു സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചതിന് സൈബർ ക്രൈം പൊലീസ് കേസെടുത്തു. യുവതിയുടെ പേരിലുള്ള ഫെയ്സ്ബുക് പേജിലാണ് ചിത്രം പ്രചരിപ്പിച്ചത്.

പ്രാഥമിക പരിശോധനയിൽ ചിത്രങ്ങൾ കൂട്ടിച്ചേർത്തവയാണെന്നു പൊലീസ് പറഞ്ഞു. സൈബർ പൊലീസിന്റെ നേതൃത്വത്തിൽ സമൂഹമാധ്യമങ്ങൾ നിരീക്ഷിക്കുന്ന വിഭാഗം സ്വമേധയാ കേസെടുക്കുകയായിരുന്നു. ഫെയ്സ്ബുക് പേജ് ഐപി വിലാസത്തിലുള്ള ആൾക്കെതിരെ ബിഎൻഎസ് 336(4) വകുപ്പ് പ്രകാരമാണ് കേസ്. പ്രതിക്കായി അന്വേഷണം ആരംഭിച്ചു.

English Summary:

Case filed for spreading morphed picture of minister PA Muhammad Riyas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com