ADVERTISEMENT

മറഞ്ഞിരിക്കുന്ന മൃതശരീരം കണ്ടെത്താൻ മാത്രം ഉപയോഗിക്കുന്നവയാണു കഡാവർ നായ്ക്കൾ. മനുഷ്യരുടെ രക്തവും പല്ലും മനുഷ്യനോടു സാമ്യമുള്ള മറ്റു ജീവികളുടെ ശരീരഭാഗങ്ങളും ഉപയോഗിച്ചാണു പരിശീലനം. പഴകുംതോറും വിവിധ തരത്തിലുള്ള രാസപദാർഥങ്ങളാണു ശരീരഭാഗങ്ങളിൽനിന്നു പുറത്തുവരിക. ഇതു മണത്തു മനസ്സിലാക്കാനാണു പഠിപ്പിക്കുന്നത്.

ദുരന്തബാധിത പ്രദേശത്തു തിരച്ചിൽ നടത്തുന്ന നായ്ക്കൾ. മണം കിട്ടിയാൽ ഇരിക്കാനോ, കുരയ്ക്കാനോ ഇവയ്ക്ക് അറിയാം (പരിശീലിപ്പിക്കപ്പെട്ടതിന് അനുസരിച്ച്). ഇതു നായയ്ക്കൊപ്പമുള്ള ആൾക്കും പെട്ടെന്നു മനസ്സിലാകും. ചില സാഹചര്യങ്ങളിൽ മണ്ണു നീക്കി കൂടുതൽ ആഴത്തിൽ മണം ഉറപ്പിക്കാനും ശ്രമിക്കും.

3 കഡാവർ നായ്ക്കളാണു കേരള പൊലീസിലുള്ളത്. ബെൽജിയൻ മെലന്വ വിഭാഗത്തിൽപെട്ട എയ്ഞ്ചൽ (ഇടുക്കി), മായ, മർഫി (എറണാകുളം) എന്നിവ. സേർച് ആൻഡ് റെസ്ക്യു വിഭാഗത്തിൽപെട്ട മാഗി എന്നൊരു നായകൂടി കേരള പൊലീസിന്റെ ഭാഗമായി വയനാട്ടിലുണ്ട്. സൈന്യത്തിന്റെയും വിവിധ സംസ്ഥാനങ്ങളിലെ ഏജൻസികളുടെയും നായ്ക്കളുമുണ്ട്.

ദുരന്തബാധിത പ്രദേശത്തു തിരച്ചിൽ നടത്തുന്ന നായ
ദുരന്തബാധിത പ്രദേശത്തു തിരച്ചിൽ നടത്തുന്ന നായ.
English Summary:

Search conducted using dogs in Mundakkai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com