ADVERTISEMENT

തിരുവനന്തപുരം ∙ മലയാള മണ്ണിൽ ജനാധിപത്യത്തിന്റെ വിത്തു വിതറിയ തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാൾ രാമവർമ നാടു നീങ്ങിയിട്ട് ഇന്ന്  നൂറു വർഷം. ആധുനിക തിരുവിതാംകൂറിന് അടിത്തറ പാകി നാലു പതിറ്റാണ്ടോളം നാടു ഭരിച്ച അദ്ദേഹം ഭരണപരവും രാഷ്ട്രീയവും സാമൂഹികവുമായ ഒട്ടേറെ പരിഷ്കാരങ്ങളുടെ പേരിലാണ് സ്മരിക്കപ്പെടുന്നത്. രാജ്യത്തെ ആദ്യ നിയമനിർമാണ സഭയായ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ 1888ൽ സ്ഥാപിച്ച്  ജനാധിപത്യ അവകാശങ്ങൾക്ക് തുടക്കം കുറിച്ചതായിരുന്നു അദ്ദേഹത്തിന്റെ വിപ്ലവകരമായ തീരുമാനങ്ങളിൽ ഏറ്റവും പ്രധാനം. 1904ൽ ഇത് വിപുലീകരിച്ച് ശ്രീമൂലം പ്രജാസഭയായി. 

പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ അദ്ദേഹം പിന്നാക്ക വിഭാഗക്കാരുടെ കുട്ടികൾക്കു സ്കൂൾ പ്രവേശനം നൽകിയതും വലിയ സാമൂഹിക മാറ്റത്തിന് വഴിതുറന്നു. ഉന്നത വിദ്യാഭ്യാസം പരിപോഷിപ്പിച്ചതിനൊപ്പം സ്ത്രീ വിദ്യാഭ്യാസത്തിനും കൂടുതൽ പരിഗണന നൽകി. 1889ൽ തിരുവനന്തപുരത്ത് സംസ്കൃത കോളജ് സ്ഥാപിച്ചത് അദ്ദേഹമാണ്. കൃഷിവകുപ്പിന് രൂപം നൽകിയതും ജലസേചനത്തിന് തുടക്കം കുറിച്ചതും തപാൽ–ഗതാഗത ഗതാഗത വകുപ്പുകൾ വിപുലീകരിച്ചതുമെല്ലാം അദ്ദേഹത്തിന്റെ കാലത്തായിരുന്നു. 

English Summary:

Hundredth death anniversary of Sri Mulam Thirunal Rama Varma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com