അയർലൻഡിൽ അപകടം: മലയാളി നഴ്സ് മരിച്ചു
Mail This Article
പിറവം∙ അയർലൻഡിൽ കൗണ്ടി മയോയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇന്ത്യൻ ആർമി റിട്ട. ക്യാപ്റ്റനും നഴ്സുമായ കക്കാട് കളപ്പുരയിൽ ലിസി സാജു (60) മരിച്ചു. ഭർത്താവ് സാജു വർഗീസും ഒപ്പം ഉണ്ടായിരുന്ന ബന്ധുക്കളും സാരമായ പരുക്കുകളോടെ ചികിത്സയിലാണ്.
-
Also Read
യുവതി ടാങ്കിൽ മരിച്ചനിലയിൽ
വ്യാഴം വൈകിട്ട് 4.30ന് (ഇന്ത്യൻ സമയം രാത്രി 9ന്) ആയിരുന്നു അപകടം. മിലിറ്ററി സർവീസ് പൂർത്തിയാക്കിയതിനു ശേഷം 20 വർഷമായി അയർലൻഡിലെ റോസ് കോമൺ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു ലിസി. സാജുവും അയർലൻഡിൽ കമ്പനി ഉദ്യോഗസ്ഥനാണ്. മകൻ എഡ്‌വിനോടൊപ്പം കൗണ്ടി കിൽഡെയിലെ കില്ലിലായിരുന്നു താമസം. കഴിഞ്ഞ ദിവസം നാട്ടിൽ നിന്ന് എത്തിയ ബന്ധുക്കൾക്കൊപ്പം കാറിൽ യാത്ര ചെയ്യുമ്പോൾ എതിരെ വന്ന കാരവൻ ഇടിച്ചാണ് അപകടം. ലിസി അപകട സ്ഥലത്തു മരിച്ചതായാണു വിവരം. പാലക്കുഴ പട്ടരുമഠം കുടുംബാംഗമാണ്. മകൾ: ദിവ്യ. മരുമക്കൾ: രാഖി (അയർലൻഡ്), പീറ്റർ (കോതമംഗലം).