ADVERTISEMENT

മുണ്ടക്കൈ ∙ വിധിയുടെ ചുവപ്പുകാർഡിൽ ജീവന്റെ കളംവിട്ടു പുറത്തുപോയതു മുണ്ടക്കൈ യങ് പവർ എഫ്സിയുടെ ജൂനിയർ ഫുട്ബോൾ ടീം ഒന്നടങ്കമാണ്. ഇനി മുണ്ടക്കൈയിൽ പന്തുതട്ടാൻ പുതിയ കുട്ടികൾ കളി പഠിച്ചുവരണം. മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ പൊലിഞ്ഞ സൽമാൻ ഫാരിസ് (21), ഷാലു ഷമീൻ (21), എസ്. മഹേഷ് (18), ഷിസിൻ ഫ്രാൻസിസ് (18), ഗിരിജിത്ത് സുബ്രഹ്മണ്യൻ (22) എന്നിവരടങ്ങുന്നതായിരുന്നു മുണ്ടക്കൈ യങ് പവർ എഫ്സിയുടെ ജൂനിയർ ഫൈവ്സ് ടീം. മേപ്പാടിയിലും അരപ്പറ്റയിലുമെല്ലാം നടന്ന ഒട്ടേറെ ലീഗുകളിൽ മുണ്ടക്കൈയുടെ അഭിമാനമുയർത്തിയവർ. ഇനി മുണ്ടക്കൈയുടെ ജഴ്സിയണിയാൻ ഇവരാരുമെത്തില്ല. 

  • Also Read

ഫുട്ബോളിനെ നെഞ്ചേറ്റിയ മുണ്ടക്കൈ ഗ്രാമത്തിൽ ബാക്കിവന്ന ചെറുപ്പക്കാർ സഹതാരങ്ങളുടെയും കുടുംബാംഗങ്ങളുടെയുമെല്ലാം വിയോഗത്തിന്റെ വേദന മറക്കാൻ കഴി‍ഞ്ഞ ദിവസം മേപ്പാടിയിലെ ടർഫിൽ ഒരുമിച്ചെത്തി പന്തുകളിച്ചിരുന്നു; ഉരുളൊഴുക്കുണ്ടാക്കിയ ‘സഡൻ ഡെത്തി’ന്റെ നൊമ്പരം ഫുട്ബോളിലൂടെ അതിജീവിക്കാമെന്ന പ്രതീക്ഷയോടെ. 

സൽമാൻ ഫാരിസ്, ഷാലു, എസ്.മഹേഷ്, ഗിരിജിത്ത്, ഷിസിൻ
സൽമാൻ ഫാരിസ്, ഷാലു, എസ്.മഹേഷ്, ഗിരിജിത്ത്, ഷിസിൻ

ഉരുൾപൊട്ടൽ ഇല്ലാതാക്കിയവരടക്കം ഒട്ടേറെ ഫുട്ബോൾ പ്രതിഭകളുടെ നാടുകൂടിയാണു മുണ്ടക്കൈ. ഇപ്പോഴും സജീവമായ അണ്ടർ 19 ഇന്ത്യൻ ടീം അംഗം സി.സനൂപ്, അണ്ടർ 19 കേരള ടീമിൽ ഇടംനേടിയ ഷർബിൽ ആലക്കൽ, ഗോകുലം എഫ്സിയുടെ ആർ. രാഹുൽ എന്നിവർ കളിച്ചുവളർന്നത് യങ് പവർ എഫ്സിയിലൂടെയാണ്. ഹോം ഗ്രൗണ്ടായ മുണ്ടക്കൈ ഗവ. എൽപി സ്കൂൾ മൈതാനവും പുഴയെടുത്തു.

English Summary:

Mundakai Young Power FC Junior Fives team members died in wayanad landslide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com