ADVERTISEMENT

തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കെഎസ്ഇബിയിൽ നടപ്പാക്കിയ രണ്ടു ശമ്പള പരിഷ്കരണങ്ങൾക്കും സർക്കാരിന്റെ അനുമതിയായില്ല. കെഎസ്ഇബിയിൽ ശമ്പള പരിഷ്കരണം നടത്തണമെങ്കിൽ സർക്കാരിന്റെ മുൻകൂർ അനുമതി തേടണമെന്ന വ്യവസ്ഥ ലംഘിച്ചാണ്  2016 ഫെബ്രുവരിയിലും 2021 ഫെബ്രുവരിയിലും ശമ്പളം പരിഷ്കരിച്ചത്. 

2021 ലെ ശമ്പള പരിഷ്കരണത്തോടെ കെഎസ്ഇബിക്കു പ്രതിവർഷം 543 കോടി രൂപയുടെ അധിക ബാധ്യതയുണ്ടായെന്നാണ് കൺട്രോളർ ഓഫ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ടിലുണ്ട്. 2017–18 ൽ  വരുമാനത്തിന്റെ 23.77% തുക ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങൾക്കുമായി ചെലവഴിച്ച സ്ഥാനത്ത് 2020–21ൽ ഇരട്ടിയായി– 46.59%. പരിഷ്കരണത്തിനു ശേഷം 2020–21 ൽ ബാധ്യത മുൻവർഷത്തെ അപേക്ഷിച്ച് 14152.56 കോടി രൂപ കൂടി ഒറ്റയടിക്കു വർധിച്ചുവെന്നും സിഎജി കണ്ടെത്തിയിരുന്നു.

English Summary:

Salary revision twice not permitted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com