വൈദ്യുതി വാങ്ങൽ: പീക്ക് സമയത്ത് 10 ദിവസത്തേക്ക്; 500 മെഗാവാട്ട് വൈദ്യുതി വാങ്ങും
Mail This Article
തിരുവനന്തപുരം ∙ ഉത്തരേന്ത്യൻ നിലയങ്ങളിൽ നിന്നു ലഭിക്കുന്ന വൈദ്യുതിയിലുണ്ടായ അപ്രതീക്ഷിത കുറവ് കണക്കിലെടുത്ത് അടുത്തയാഴ്ച 500 മെഗാവാട്ട് വൈദ്യുതി ടേ എഹെഡ് മാർക്കറ്റിൽ (ടാം) നിന്നു വാങ്ങാൻ ധാരണയായി. വരാനിരിക്കുന്ന വൈദ്യുതി ക്ഷാമം കണക്കാക്കി നിശ്ചിത സമയപരിധിയിൽ വൈദ്യുതി ഉറപ്പാക്കാൻ ഇന്ത്യൻ എനർജി എക്സ്ചേഞ്ചിനു കീഴിലുള്ള സംവിധാനമാണ് ടാം. വൈദ്യുതി ഉപയോഗം ഏറ്റവും കൂടിയ രാത്രി സമയത്ത് (പീക്ക് സമയം) 500 മെഗാവാട്ട് വീതം 10 ദിവസത്തേക്കു വാങ്ങാനാണു തീരുമാനം.
-
Also Read
2 ശമ്പള പരിഷ്കരണം: അനുമതിയായില്ല
സംസ്ഥാനത്ത് ഉയർന്ന വൈദ്യുതി ആവശ്യകതയ്ക്കു പുറമേ, ജൂൺ മുതൽ സെപ്റ്റംബർ വരെ കാലയളവിലെ മഴക്കാലത്ത് വൈദ്യുതി തിരികെ നൽകാമെന്ന സ്വാപ് കരാറിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നു വേനൽക്കാലത്തു വാങ്ങിയ വൈദ്യുതിയും തിരികെ നൽകേണ്ടതിനാൽ പ്രതിസന്ധിയുണ്ടാകുമെന്നു കണക്കാക്കിയാണ് ടാമിൽ നിന്നു വൈദ്യുതി വാങ്ങുന്നത്. ശരാശരി 10 രൂപ നിരക്കിൽ ലഭിക്കുമെന്നാണു കരുതുന്നത്.