ADVERTISEMENT

തിരുവനന്തപുരം ∙ ഡബ്ല്യുസിസിക്ക് ഒപ്പം നിന്നാൽ മർദനമേൽക്കേണ്ടി വരുമെന്നു നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിക്കു ഫോണിലൂടെ ഭീഷണി. വളരെ സൗമ്യമായി സംസാരിച്ച ശേഷമായിരുന്നു ഭീഷണിയെന്ന് അവർ പറഞ്ഞു.

‘ഇനി നടന്മാർക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ കുനിച്ചുനിർത്തി ഇടിക്കും. വേണ്ടിവന്നാൽ വീട്ടിൽവന്ന് അടിക്കുമെന്നും പറഞ്ഞു. ഞാൻ ഇതിനെയൊന്നും ഭയപ്പെടുന്നില്ല. പറയാനുള്ള ആർജവം ഇനിയും തുടരും’– ഭാഗ്യലക്ഷ്മി പറഞ്ഞു. പൊലീസിൽ പരാതിപ്പെടുമെന്നും അറിയിച്ചു.

English Summary:

Bhagyalakshmi threatened on phone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com