ADVERTISEMENT

തിരുവനന്തപുരം ∙ സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് റേഷൻ  കടകൾക്കു പകരം സപ്ലൈകോ വിൽപനശാലകൾ വഴി നൽകാൻ ആലോചന. ഇത്തവണയും 5.87 ലക്ഷം വരുന്ന മഞ്ഞ കാർഡ് ഉടമകൾക്കാണു പ്രധാനമായും കിറ്റ് നൽകുന്നത്. മുൻ വർഷങ്ങളിൽ റേഷൻ കടകൾ വഴിയായിരുന്നു കിറ്റ് വിതരണം.

ചുരുങ്ങിയ എണ്ണം കിറ്റുകൾ റേഷൻ കടയിൽ എത്തിക്കാനുള്ള പ്രയാസവും കിറ്റുകൾ മുൻപ് വിതരണം ചെയ്ത ഇനത്തിൽ കമ്മിഷൻ കുടിശിക നൽകാത്തതിൽ റേഷൻ വ്യാപാരി സംഘടനകൾക്കുള്ള പ്രതിഷേധവും കണക്കിലെടുത്താണ് ഇപ്പോഴത്തെ നീക്കം. സപ്ലൈകോയുടെ മാവേലി സ്റ്റോർ ഉൾപ്പെടെയുള്ള വിൽപനശാലകൾ വഴി നിലവിൽ റേഷൻ കാർഡ് ഉടമകൾക്ക് സബ്സിഡി സാധനങ്ങൾ നൽകുന്നുണ്ട്.

ഇതേ സംവിധാനം കിറ്റ് വിതരണത്തിനും ഉപയോഗിക്കാനാണു നീക്കം. എന്നാൽ, കാർഡ് ഉടമകൾ ഏതു സപ്ലൈകോ വിൽപനശാലയെയാണ് സമീപിക്കേണ്ടതെന്നതു സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാക്കാൻ ഇത് ഇടയാക്കും.

English Summary:

Proposal to provide Onam kit through Supplyco

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com