ADVERTISEMENT

കൊല്ലം∙ ഗുരുതരമായ ലൈംഗിക അതിക്രമങ്ങളിലും കുറ്റകൃത്യങ്ങളിലും ഉൾപ്പെട്ടവർക്ക് സംരക്ഷണം നൽകിയ സംസ്ഥാന സർക്കാരിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി. എംഎൽഎ സ്ഥാനം എം.മുകേഷ് രാജിവയ്ക്കണം. അദ്ദേഹം ജനപ്രതിനിധിയായി തുടരുന്നതു രാഷ്ട്രീയ മാന്യതയ്ക്കും ധാർമികതയ്ക്കും ചേരുന്നതല്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി വച്ചാണ് എം.മുകേഷിനെ ലോക്സഭാ സ്ഥാനാർഥിയാക്കിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന്റെ കയ്യിൽ ഇരിക്കുമ്പോൾ മുകേഷിനെ സ്ഥാനാർഥി ആക്കാൻ സിപിഎമ്മിന് എങ്ങനെ കഴിഞ്ഞു? സിപിഎമ്മിന്റെ മുഖം വികൃതമായി.

കുറ്റാരോപിതർക്ക് എതിരെ കേസ് റജിസ്റ്റർ ചെയ്യുന്നതിനു പകരം അവരെ സംരക്ഷിക്കുന്ന സർക്കാർ പ്രതിസ്ഥാനത്താണ്. കുറ്റവാളികളെ സംരക്ഷിക്കാൻ സാംസ്കാരിക വകുപ്പ് സ്വീകരിച്ച അധാർമികവും നിയമവിരുദ്ധവുമായ നടപടികളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി സജി ചെറിയാൻ സ്ഥാനമൊഴിയണം.

കുറ്റകൃത്യത്തിൽ ഏർപ്പെട്ട, പാർട്ടിയുമായി അടുത്ത ബന്ധമുള്ളവരെ രക്ഷിക്കാൻ സർക്കാർ സ്വീകരിച്ച നടപടിയിലൂടെ സിനിമാലോകത്തെ ആകമാനം സംശയത്തിന്റെ നിഴലിലാക്കി. പവർ ഗ്രൂപ്പിലെ അംഗങ്ങളുടെ പേരും കുറ്റാരോപിതരുടെ വിവരവും പരസ്യപ്പെടുത്താനും അവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്യാനും തയാറാകണം. കമ്മിഷന് മൊഴി നൽകിയവർ പൊലീസിന് വീണ്ടും മൊഴി നൽകിയാലേ കേസ് റജിസ്റ്റർ ചെയ്യൂ എന്ന പിടിവാശി ഇരകളോടു കാണിക്കുന്ന ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Government which protecting accused should be prosecuted says NK Premachandran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com