ADVERTISEMENT

ന്യൂഡൽഹി ∙ നയതന്ത്ര പരിരക്ഷയുള്ള ബാഗേജിൽ പരിശോധന നടത്താൻ നിയമപരമായ അധികാരം കേന്ദ്ര സർക്കാരിന് ഉണ്ടോയെന്ന് സുപ്രീം കോടതി ചോദ്യമുന്നയിച്ചു. നയതന്ത്ര ചാനൽവഴി സ്വർണക്കടത്ത് നടത്തിയ കേസിലെ വിചാരണ കേരളത്തിൽ നിന്നു ബെംഗളൂരുവിലേക്കു മാറ്റണമെന്ന ഇ.ഡിയുടെ ഹർജി പരിഗണിക്കുന്നതിനിടെയാണ‌ു സുപ്രീം കോടതി ഇക്കാര്യത്തിൽ വ്യക്തത തേടിയത്.

യുഎഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജ് എന്ന പേരിൽ തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയതുമായി ബന്ധപ്പെട്ടതാണു കേസ്. നയതന്ത്ര ബാഗേജുകൾ പരിശോധിക്കുന്നതിനുള്ള നിയമസാധുതയെക്കുറിച്ചാണ് ജഡ്ജിമാരായ ഋഷികേശ് റോയ്, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ചോദ്യം. ഇത്തരത്തിൽ പരിശോധന നടത്തണമെങ്കിൽ എന്താണ് നടപടിക്രമം, അതോ അതിന് സവിശേഷ പരിരക്ഷയുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വേണമെന്നു ബെഞ്ച് പറഞ്ഞു.

കുറ്റകൃത്യമെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമായാൽ ബാഗ് പരിശോധിക്കാമെന്നും അങ്ങനെയെങ്കിൽ അതു നയതന്ത്രബാഗ് ആകില്ലെന്നും ഇ.ഡിക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി.രാജു പറഞ്ഞു. നിയമപരമായ കാര്യം എന്താണെന്ന് പരിശോധിച്ചു മറുപടി നൽകാമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിനു വേണ്ടി ഹാജരാകുന്ന കപിൽ സിബൽ മറ്റൊരു ബെഞ്ചിലെ തിരക്കു കാരണം ഹാജരായില്ല. അദ്ദേഹത്തിന്റെ അസൗകര്യം ‍ചൂണ്ടിക്കാട്ടി കേസ് മാറ്റിവയ്ക്കണമെന്ന് സ്റ്റാൻഡിങ് കൗൺസൽ സി.കെ.ശശി പറഞ്ഞു. തുടർന്ന് കേസ് പിന്നീടു പരിഗണിക്കാനായി മാറ്റി.

English Summary:

Does Central Govt. have power to inspect diplomatic baggage: Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com