ഇടുക്കി ഡീലേഴ്സ് സഹകരണ സൊസൈറ്റി: 2 കോടിയുടെ തട്ടിപ്പുകേസിൽ മുൻ ബ്രാഞ്ച് മാനേജർ പിടിയിൽ
Mail This Article
കുമളി ∙ ഇടുക്കി ഡീലേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റിയിലെ 2 കോടി രൂപയുടെ സാമ്പത്തികത്തട്ടിപ്പ് കേസിൽ കുമളി ബ്രാഞ്ച് മുൻ മാനേജരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
-
Also Read
മലയാളി യുവാവ് യുകെയിൽ അപകടത്തിൽ മരിച്ചു
ചക്കുപള്ളം തുണ്ടത്തിൽ വൈശാഖ് മോഹനൻ (34) ആണു പിടിയിലായത്. കഴിഞ്ഞ മേയ് 20 മുതൽ ഒളിവിലായിരുന്നു. സൊസൈറ്റിയിൽ പുതിയ ഭരണസമിതി അധികാരമേറ്റെടുത്ത ശേഷം നടത്തിയ പ്രാഥമിക പരിശോധനയിൽ 1,00,49,000 രൂപയുടെ തിരിമറി കണ്ടെത്തി.
സ്ഥിരനിക്ഷേപങ്ങളുടെ വിവരങ്ങൾ ബാങ്ക് രേഖകളിൽ ഉൾപ്പെടുത്താതെ ഇടപാടുകാർക്കു സർട്ടിഫിക്കറ്റുകൾ നൽകിയും വായ്പ തിരിച്ചടവ് വരവു വയ്ക്കാതെയുമാണു തട്ടിപ്പു നടത്തിയതെന്നാണ് അധികൃതർ പറയുന്നത്. കുമളി, കട്ടപ്പന ബ്രാഞ്ചുകളിൽ നിന്ന് 2 കോടിയിലധികം രൂപ ഇത്തരത്തിൽ അപഹരിച്ചതായി സൊസൈറ്റി പ്രസിഡന്റ് പി.ആർ.അയ്യപ്പൻ പറഞ്ഞു.
ബാങ്കിന്റെ നെടുങ്കണ്ടത്തെ ഹെഡ് ഓഫിസ് കേന്ദ്രീകരിച്ചു നടന്നിട്ടുള്ള തട്ടിപ്പുകളിൽ വിജിലൻസ് അന്വേഷണം നടക്കുകയാണ്.