ADVERTISEMENT

മെൽബൺ ∙ ഓസ്ട്രേലിയ നോർത്തേൺ ടെറിട്ടറിയിലെ മന്ത്രിയായി മലയാളി ജിൻസൺ ആന്റോ ചാൾസ് സത്യപ്രതിജ്ഞ ചെയ്തു. ഡാർവിനിലെ ഗവൺമെന്റ് ഹൗസിൽ ഇന്നലെ നടന്ന സത്യപ്രതിജ്ഞാച്ചടങ്ങിൽ നോർത്തേൺ ടെറിറ്ററി അഡ്മിനിസ്ട്രേറ്റർ ഹ്യൂ ഹെഗ്ഗി മുൻപാകെയാണു സത്യപ്രതിജ്ഞ ചെയ്തത്.

പാലാ മൂന്നിലവ് പുന്നത്താനിയിൽ കുടുംബാംഗമാണു ജിൻസൺ. അച്ഛൻ ചാൾസ് ആന്റണി, അമ്മ ഡെയ്സി, ഭാര്യ അനുപ്രിയ, മക്കളായ എയ്മി, അന എന്നിവർ സത്യപ്രതിജ്ഞാച്ചടങ്ങിൽ പങ്കെടുത്തു. കായികം, യുവജനക്ഷേമം, മുതിർന്ന പൗരന്മാരുടെയും ശാരീരിക വെല്ലുവിളി നേരിടുന്നവരുടെയും ക്ഷേമം, കല, സാംസ്കാരികം, സാംസ്കാരിക വൈവിധ്യം തുടങ്ങിയ വകുപ്പുകളാണു ജിൻസണു ലഭിച്ചിരിക്കുന്നത്.

English Summary:

Jinson Anto Charls took oath as minister of Australia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com