ADVERTISEMENT

കൊച്ചി ∙ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് അഡ്വ. ഗോപകുമാർ പാണ്ഡവത്തിന് നേരെ രാമങ്കരി കോടതി അങ്കണത്തിലുണ്ടായ പൊലീസ് അതിക്രമത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കും. 

ഇതുസംബന്ധിച്ച് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ബെഞ്ച് റജിസ്ട്രിക്ക് നിർദേശം നൽകി. ഹൈക്കോടതി സ്വമേധയാ ഇടപെട്ടു കേസ് നടപടി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോർട്ട് അഡ്വക്കറ്റ്സ് അസോസിയേഷൻ ആക്ടിങ് ചീഫ് ജസ്റ്റിസിനു കത്ത് നൽകിയിരുന്നു. കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ ഉടൻ സസ്പെൻഡ്‌ ചെയ്യണമെന്ന് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്‌ ഹൈക്കോർട്ട് കമ്മിറ്റി ആവശ്യപ്പെട്ടു.

English Summary:

Police violence against lawyer: High Court files a case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com