ADVERTISEMENT

മൂന്നാർ ∙ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പതിനാലുകാരി വെട്ടിപ്പരുക്കേൽപിച്ചു. സംഭവസ്ഥലത്തുനിന്നു കടന്നുകളഞ്ഞ യുവാവിനെ പിന്നീടു വിഷം ഉള്ളിൽച്ചെന്ന നിലയിൽ പൊലീസ് കണ്ടെത്തി. ചൊക്കനാട് ഫാക്ടറി ഡിവിഷനിൽ ജെ.വിഘ്നേഷ് (വിക്കി–32) ആണ് അവശനിലയിൽ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ കഴിയുന്നത്.

ചൊവ്വാഴ്ച വൈകിട്ടാണു സംഭവം. തമിഴ്നാട്ടിൽനിന്ന് അവധിക്കു ബന്ധുവീട്ടിലെത്തിയതാണു പതിനാലുകാരി. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പിൻവാതിൽ വഴിയെത്തിയ യുവാവ് പെൺകുട്ടിയെ പീ‍ഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പെൺകുട്ടി അടുക്കളയിലുണ്ടായിരുന്ന കത്തിയെടുത്ത് ഇയാളുടെ കയ്യിൽ വെട്ടുകയായിരുന്നു. മുറിവേറ്റതോടെ ഇയാൾ ഓടിപ്പോയി.

വിവരമറിഞ്ഞെത്തിയ പൊലീസ് നടത്തിയ തിരച്ചിലിലാണു പ്രതി പിടിയിലായത്. അവശനിലയിൽ കണ്ട ഇയാളെ ചോദ്യം ചെയ്തപ്പോൾ വിഷം കഴിച്ചതായി പറഞ്ഞു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കാവലിലാണ് ഇപ്പോൾ. ഡിസ്ചാർജ് ചെയ്താലുടൻ പോക്സോ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്യുമെന്നു ദേവികുളം പൊലീസ് പറഞ്ഞു. എസ്റ്റേറ്റ് തൊഴിലാളിയായ ഇയാൾ വിവാഹിതനും 2 കുട്ടികളുടെ പിതാവുമാണ്.

English Summary:

fourteen years old girl attempt resist for sexual harassment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com