വിദ്യാർഥി ട്രെയിൻ ഇടിച്ചു മരിച്ചു
Mail This Article
×
കലവൂർ ∙ ചെവിയിൽ ഇയർഫോൺ വച്ച് റെയിൽപാളം കുറുകെ കടക്കുന്നതിനിടെ വിദ്യാർഥി ട്രെയിൻ ഇടിച്ചു മരിച്ചു. പാതിരപ്പള്ളി ചെട്ടികാട് നിവാസിൽ രഞ്ജു കുമാറിന്റെയും ചിത്രയുടെയും മകൻ വൈശാഖ് (20) ആണ് മരിച്ചത്.
സമീപത്തെ വീട്ടിൽ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത ശേഷം സ്വന്തം വീട്ടിലേക്കു മടങ്ങുമ്പോഴാണ് ട്രെയിൻ ഇടിച്ചത്. ഇയർഫോൺ വച്ചിരുന്നതിനാൽ ട്രെയിൻ വരുന്ന ശബ്ദം കേൾക്കാത്തതാകാം അപകടകാരണമെന്നു പൊലീസ് പറഞ്ഞു. ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയാണ്. സഹോദരങ്ങൾ: രാമൻ, കൃഷ്ണൻ.
English Summary:
train hit student died
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.