ADVERTISEMENT

തിരുവനന്തപുരം ∙ പരിസ്ഥിതി ലോല മേഖല (ഇഎസ്എ) വിഷയത്തിൽ സംസ്ഥാനം തയാറാക്കിയ കരടു ശുപാർശകൾ തിരുത്തലുകൾ വരുത്തിയ ശേഷം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കൈമാറും. കരട് ശുപാർശകൾ പരിസ്ഥിതി കാലാവസ്ഥാ ഡയറക്ടറേറ്റിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. എല്ലാ പഞ്ചായത്തുകളും ഭേദഗതികൾ നിർദേശിച്ചിരുന്നു. ഇതു പരിശോധിച്ചു തിരുത്തൽ വരുത്തിയ ശേഷമാണ് കേന്ദ്രത്തിനു കൈമാറുക. 

2013 നവംബർ 13 ലെ നിർദേശങ്ങളും നിലവിലെ കരട് വിജ്ഞാപനവും അനുസരിച്ച് ഇഎസ്എയിൽ മണൽഖനനം ഉൾപ്പെടെയുള്ള ഖനന പ്രവർത്തനങ്ങൾ, താപ നിലയങ്ങൾ, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് നിഷ്കർഷിച്ചിട്ടുള്ള റെഡ് കാറ്റഗറി വിഭാഗത്തിൽ ഉൾപ്പെട്ട വ്യവസായങ്ങൾ എന്നിവ പറ്റില്ല.

നിലവിലുള്ള വ്യവസായങ്ങൾക്കു നിയന്ത്രണം ബാധകമല്ല. 20,000 ചതുരശ്ര മീറ്ററിനു മുകളിലുള്ള കെട്ടിട നിർമാണം, ടൗൺഷിപ്, ഏരിയ ഡവലപ്മെന്റ് പദ്ധതികൾ എന്നിവയ്ക്കു നിരോധനമുണ്ട്. നിലവിലുള്ള വീടുകൾ പുതുക്കി പണിയുന്നത് ഉൾപ്പെടെയുള്ള മറ്റു നിർമാണ പ്രവൃത്തികൾക്ക് തടസ്സമില്ല. ഈ വർഷം ജൂലൈ 31 ലെ കരടു വിജ്ഞാപനത്തിന്റെ പട്ടികയിൽ ചേർത്തിരിക്കുന്ന 131 വില്ലേജുകളിലായി 9993.7 ചതുരശ്ര കിലോമീറ്ററാണ് ആണ് നിലവിൽ കേരളത്തിന്റെ ഇഎസ്എ. 

English Summary:

Environmentally sensitive area: Draft recommendation published

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com