ADVERTISEMENT

കുവൈത്ത്‌സിറ്റി ∙ കുവൈത്ത് യൂണിവേഴ്‌സിറ്റിയിലെ റിസര്‍ച്ച് അനലിസ്റ്റ് ഡോ. പ്രശാന്തി ദാമോദരന്‍ (46) നാട്ടില്‍ അന്തരിച്ചു. കൊല്ലം ശാസ്താംകോട്ടയ്ക്ക് സമീപം വിളന്തറ സ്വദേശിനിയാണ്. നാല് വര്‍ഷമായി അര്‍ബുദ രോഗ ചികത്സയിലായിരുന്നു. രോഗം മൂര്‍ഛിച്ചതിനാല്‍ തുടര്‍ ചികിത്സ നാട്ടില്‍ നടത്തി വരുന്നതിനിടെ ഇന്ന് രാവിലെയായിരുന്നു മരണം.

ഭര്‍ത്താവ് സന്തോഷ് (സേഫ്റ്റി ഓഫിസര്‍, കുവൈത്ത്) മകള്‍ ഭൂമിക സന്തോഷ് (പ്ലസ് ടു വിദ്യാര്‍ഥിനി, ഐസിഎസ്‌കെ-സാല്‍മിയ). പ്രശാന്തി കുവൈത്തിലെ കല-സാംസ്‌കാരിക രംഗങ്ങളിലെ നിറ സാന്നിധ്യമായിരുന്നു. കുവൈത്തിലെ നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സംസ്‌കാരം നാളെ ഉച്ചക്ക് 2 മണിക്ക്  വിളന്തറയിലുള്ള പടിഞ്ഞാറെ കല്ലട പോറ്റി മഠം വീട്ടില്‍. 

English Summary:

Dr. Prashanthi Damodaran (46), a research analyst at Kuwait University, passed away in her hometown, Kollam

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com