നാഗചൈതന്യയുമായുള്ള ബന്ധത്തിന്റെ ഒരോർമയും വേണ്ട; ആ ടാറ്റൂ നീക്കം ചെയ്ത് സമാന്ത

Mail This Article
തെന്നിന്ത്യൻ താരങ്ങളായ സമാന്തയുടെയും നാഗചൈതന്യയുടെയും പ്രണയവും വിവാഹവും വിവാഹമോചനവുമെല്ലാം വാർത്തകളിൽ നിറഞ്ഞിരുന്നു. 2021ൽ ഇരുവരുടെയും നാലാം വിവാഹവാർഷികത്തിന് നാലു ദിവസം മുൻപാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് വേർപിരിയുകയാണെന്ന് ഇരുവരും പ്രഖ്യാപിച്ചത്.ഓർമകള്‍ മായ്ക്കുന്നതിനായി സമാന്ത നേരത്തെ തന്നെ വിവാഹ മോതിരം മാറ്റുകയും വിവാഹനിശ്ചയത്തിന്റെ വസ്ത്രം മറ്റൊരു രീതിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇപ്പോള്‍ തന്റെ കയ്യിലുള്ള കപ്പിൾ ടാറ്റൂവും സമാന്ത നീക്കം ചെയ്തിരിക്കുകയാണ്.
അടുത്തിടെ താരം പങ്കുവച്ച ചിത്രങ്ങളിൽ മായ്ക്കപ്പെട്ട രീതിയിലാണ് ടാറ്റൂവുള്ളത്. ഇരുവരുടെയും ഒരുമിച്ചുള്ള ജീവിതത്തിന്റെ അടയാളമായി ‘ഏരോ’ ഡിസൈനിലുള്ള ടാറ്റൂവാണ് സാമന്തയുടെ കൈത്തണ്ടയിലുണ്ടായിരുന്നത്. സമാന ടാറ്റൂ നാഗചൈതന്യയുടെ കയ്യിലുമുണ്ട്. സമാന്ത പങ്കുവച്ച ചിത്രങ്ങൾക്കു താഴെ നിരവധി കമന്റുകളും എത്തി.
സമാന്ത ടാറ്റൂ മായ്ച്ചു കളയാൻ ശ്രമിക്കുന്നു എന്നാണ് പലരും കമന്റ് ചെയ്തത്. ‘പങ്കാളിയുടെ പേരോ മറ്റ് ഓർമകളോ ഒരിക്കലും ടാറ്റൂ ചെയ്യാതിരിക്കുന്നതാണ് ഉചിതം. എപ്പോഴാണ് ഈ ബന്ധം അവസാനിക്കുക എന്നത് നമുക്ക് പറയാനാകില്ല. അത് ഒഴിവാക്കുന്നത് വളരെ വേദനാജനകമാണ്.’–എന്നും കമന്റ് എത്തി. ‘അവൾ സ്വയം സ്നേഹിച്ചു തുടങ്ങുകയാണ്, സ്വന്തം സന്തോഷങ്ങൾ കണ്ടെത്തണം.’– എന്നിങ്ങനെയുള്ള കമന്റുകളും എത്തി.