ജോൺ എബ്രഹാമിന്റെ ഥാർ റോക്സ്, ഇത് ലോകത്തിൽ ഒന്നുമാത്രം

Mail This Article
ജോൺ എബ്രാഹാമിന്റെ വാഹന പ്രേമം പ്രശസ്തമാണ്. സൂപ്പർ ബൈക്കുകളും എസ്‌യുവികളും പ്രൗഢിയേറ്റുന്ന ഗാരിജിലേക്കു ഥാർ റോക്സ് കൂടി എത്തിയിരിക്കുന്നു. ജോൺ എബ്രഹാമിന് വേണ്ടി പ്രത്യേകം നിർമിച്ചതാണ് ഥാർ. ജെഎ എന്ന ബാഡ്ജിങ്ങുള്ള വാഹനമാണ് അത്. സ്റ്റെൽത്ത് ബ്ലാക് നിറമാണ് ഥാറിന്. മെയ്ഡ് ഫോർ ജോൺ എബ്രഹാം എന്ന ആലേഖനവും പുതിയ മോഡലിലുണ്ട്.
ഥാർ റോക്സിന്റെ ഉയർന്ന മോഡലാണ് ജോൺ എബ്രഹാം തിരഞ്ഞെടുത്തത്. പ്രത്യേക 4x4 ആലേഖനവും ഇന്റീരിയർ ജെഎ എന്ന ബാഡ്ജിങ്ങുമുണ്ട്. കഴിഞ്ഞ വർഷം വിപണിയിലെത്തിയ ഥാർ റോക്സ് മഹീന്ദ്രയുടെ സൂപ്പർഹിറ്റ് വാഹനങ്ങളിലൊന്നാണ്. 2.2 ലീറ്റർ എംഹോക്ക് ഡീസൽ എൻജിനാണ് ഥാർ റോക്സ് 4X4 വാഹനത്തിന് കരുത്ത് പകരുന്നത്. 175 ബിഎച്ച്പി കരുത്തും 370 എൻഎം ടോർക്കുമുണ്ട്. മഹീന്ദ്രയുടെ 4എക്സ്പ്ലോറർ സിസ്റ്റം ഉപയോഗിക്കുന്ന വാഹനത്തിന് ഇലക്ട്രോണിക് ഡിഫ്രൻഷ്യൽ ലോക്കും സ്നോ, സാന്റ്, മഡ് ടെറൈൻ മോഡുകളുമുണ്ട്. 18.79 ലക്ഷം മുതൽ 22.49 ലക്ഷം രൂപ വരെയാണ് വിലറോക്സ് 4X2 മോഡലുകളിലേക്കു വരുമ്പോൾ 12.99 ലക്ഷം രൂപ മുതൽ 20.49 ലക്ഷം വരെയാണ് വില.
മഹീന്ദ്രയുടെ 2.2 ലീറ്റർ എംഹോക്ക് ഡീസൽ എൻജിനും എംസ്റ്റാലിയോൺ പെട്രോൾ എന്‍ജിനുമാണ് 4x2 മോഡലിൽ. ഡീസൽ എൻജിന് 128.6 കിലോവാട്ട് കരുത്തും 370 എൻഎം ടോർക്കുമുണ്ട്. പെട്രോൾ എൻജിന് 130 കിലോവാട്ട് കരുത്തും 380 എൻഎം ടോർക്കും. ആറു സ്പീഡ് മാനുവൽ, ഓട്ടമാറ്റിക് ഗിയർബോക്സുകളാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. സിപ്, സൂം ഡ്രൈവ് മോഡുകളാണ് റോക്സിന്. കൂടാതെ സ്നോ, സാന്റ്, മഡ് ടെറൈൻ മോഡുകളുമുണ്ട്.