കേരള ഗ്രാമീണ്‍ ബാങ്കില്‍ കിട്ടും, കുറഞ്ഞ നിരക്കില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ

Mail This Article
കേരള ഗ്രാമീണ്‍ ബാങ്ക് ഉപഭോക്താക്കള്‍ക്കായി കുറഞ്ഞ നിരക്കില്‍ ഇന്‍ഷുറന്‍സ് പോളിസി അവതരിപ്പിച്ചു. മനുഷ്യനും അരുമ മൃഗങ്ങള്‍ക്കുമായി കുറഞ്ഞ നിരക്കിലാണ് പോളിസി ലഭിക്കുക. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയായ കെ-ഹെല്‍ത്ത്, ലൈവ് സ്റ്റോക്ക് (വളര്‍ത്തുമൃഗങ്ങള്‍) ഇന്‍ഷുറന്‍സ് എന്നിവയാണ് പുതിയ പോളിസികള്‍. കേരള ഗ്രാമീണ്‍ ബാങ്ക് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് പോളിസി ലഭിക്കുക. ബാങ്കില്‍ അക്കൗണ്ട് തുറന്ന് പോളിസിയില്‍ ചേരാനാകും.
ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കാനുള്ള പ്രായം 18 വയസ്സ് മുതല്‍ 65 വയസ്സുവരെയാണ്. വ്യക്തിഗത രീതിയിലും കുടുംബമായും പോളിസിയില്‍ ചേരാം. രണ്ട് ലക്ഷം രൂപ മുതലാണ് ഇന്‍ഷുറന്‍സ്. 25 ലക്ഷം രൂപ വരെ ലഭ്യമാണ്. ബജാജ് അലയന്‍സ് കേരള ഗ്രാമീണ്‍ ബാങ്കുമായി സഹകരിച്ചാണ് പോളിസി അവതരിപ്പിച്ചിരിക്കുന്നത്.

നേട്ടങ്ങള്‍
∙പോളിസിയില്‍ ഉള്‍പ്പെടുത്തുന്ന ആശ്രിത കുട്ടികളുടെ പ്രായം 3 മാസം മുതല്‍ 25 വയസ് വരെ
∙പോളിസിയില്‍ ചേര്‍ന്നാല്‍ അടുത്ത മാസം തന്നെ സൗജന്യ ആരോഗ്യ പരിശോധന നടത്താം.
∙ഒരു വര്‍ഷത്തിനുള്ളില്‍ ഉപഭോക്താവ് തുക ഉപയോഗിച്ചു കഴിഞ്ഞാല്‍ മറ്റ് നിരക്കുകളൊന്നും ഈടാക്കാതെ അതേ തുക പുനഃസ്ഥാപിക്കും
∙രണ്ട് ലക്ഷം രൂപയുടെ വ്യക്തിഗത പോളിസിക്ക് വര്‍ഷം 2,242 രൂപയാണ് അടയ്‌ക്കേണ്ടത്. വയസിന് അനുസരിച്ച് തുകയില്‍ വ്യത്യാസം വരും.
∙5 ലക്ഷവും അതില്‍ കൂടുതലുമുള്ള പോളിസി എടുത്തവര്‍ക്ക് എയര്‍ ആംബുലന്‍സ് സൗകര്യം
∙പരിധിയില്ലാത്ത ടെലി-കണ്‍സള്‍ട്ടേഷന്‍
ലൈവ് സ്റ്റോക്ക് ഇന്‍ഷുറന്‍സ്
വളര്‍ത്തു മൃഗങ്ങള്‍ക്കായി പ്രത്യേക പോളിസിയും ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ ആട്,പശു, പോത്ത് തുടങ്ങിയവയെല്ലാം ഉള്‍പ്പെടും. ഇവയ്ക്ക് അസുഖം വന്നുള്ള മരണത്തിനും അപകട മരണത്തിനും പരിരക്ഷ ലഭിക്കും.