ADVERTISEMENT

തിരുവനന്തപുരം ∙ പൊലീസിലെ ക്രിമിനലുകളെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്നാരോപിച്ച് യൂത്ത് ലീഗ് നടത്തിയ ക്ലിഫ് ഹൗസ് മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ഒട്ടേറെ തവണ  ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാന സെക്രട്ടറി ടി.പി.എം. ജിഷാൻ, നേതാക്കളായ ഷാഹുൽ ഹമീദ്,  അർഷിദ് നൂറാൻതോട് എന്നിവർക്ക് പരുക്കേറ്റു. പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ചു. പൊലീസിന് നേരെ ചെരിപ്പേറും ഉണ്ടായി. മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്തു.

English Summary:

Clash at Cliff house march by youth league

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com