ADVERTISEMENT

കലവൂർ ∙ കൊച്ചി സ്വദേശി സുഭദ്ര(73)യെ കൊലപ്പെടുത്തിയതു തലയണ മുഖത്ത് അമർത്തി ശ്വാസംമുട്ടിച്ചും പിന്നാലെ ഷാൾ ഉപയോഗിച്ചു കഴുത്തിൽ മുറുക്കിയും.    കേസിലെ ഒന്നാം പ്രതി കൊച്ചി മുണ്ടംവേലി നട്ടച്ചിറയിൽ ശർമിള(52), രണ്ടാംപ്രതി ഭർത്താവ് ആലപ്പുഴ കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസ്(നിഥിൻ–35) എന്നിവരെ കൊലപാതകം നടന്ന കോർത്തുശേരിയിലെ വാടകവീട്ടിലെത്തിച്ചു തെളിവെടുക്കുമ്പോഴാണു ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്. 

കൊച്ചി കരിത്തല റോഡ് സ്വദേശി ശിവകൃപയിൽ സുഭദ്രയെ കഴിഞ്ഞ ഓഗസ്റ്റ് 4 മുതൽ കാണാനില്ലെന്ന മകന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണു കോർത്തുശേരിയിൽ പ്രതികൾ താമസിക്കുന്ന വീടിനു സമീപം കുഴിച്ചിട്ട നിലയിൽ ഇവരുടെ മൃതദേഹം കണ്ടെത്തിയത്. തലയണ ഉപയോഗിച്ചു ശ്വാസംമുട്ടിച്ചപ്പോൾ സുഭദ്ര ചെറുത്തു. പിടിവലിക്കിടെ കട്ടിലിൽ നിന്നു താഴെ വീണു. അതോടെയാണു കഴുത്തിൽ ഷാൾ ഇട്ട് ഇരുവരും ചേർന്നു വലിച്ചത്. 

കമഴ്ന്നു കിടന്നിരുന്ന സുഭദ്രയുടെ മുതുകിൽ ചവിട്ടിനിന്നാണ് ഇതു ചെയ്തതെന്നും പ്രതികൾ പൊലീസിനോടു പറ‍ഞ്ഞു. ശ്വാസം മുട്ടിക്കാൻ ഉപയോഗിച്ച തലയണ വീട്ടിൽ നിന്ന് 80 മീറ്റർ മാറിയുള്ള തോട്ടിൽ നിന്നു മാത്യൂസ് കണ്ടെടുത്തു കൊടുത്തു. ഇതിൽ രക്തക്കറയുണ്ട്. വീടിന്റെ അടുക്കളയ്ക്കു പിന്നിലായി സുഭദ്രയുടെ വസ്ത്രങ്ങൾ കത്തിച്ച സ്ഥലവും കൊലപാതകവും ജഡം കുഴിച്ചിട്ട രീതിയും പ്രതികൾ പൊലീസിനു കാണിച്ചുകൊടുത്തു.

English Summary:

Subhadra resident of Kochi killed using pillow and shawl

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com