ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടത്തരം മഴയ്ക്കു സാധ്യത; ശക്തമായ കാറ്റിനും സാധ്യത
Mail This Article
×
തിരുവനന്തപുരം∙ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കു സാധ്യത. തിരുവനന്തപുരം, മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിലും മഴ ലഭിക്കും. മണിക്കൂറിൽ 30–40 കിമീ വേഗത്തിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാറ്റിന്റെ വേഗം മണിക്കൂറിൽ 65 കിമീ വരെ ആകാമെന്നതിനാൽ കടലിൽ പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. തീരദേശത്തുള്ള വിനോദ പരിപാടികളും ഒഴിവാക്കണം.
English Summary:
Chance of moderate rain and strong winds at isolated places
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.